ബീവറേജ് കോര്‍പ്പറേഷൻ ഡിവിഡന്റ്10 കോടി രൂപ കൈമാറി

ബീവറേജ് കോര്‍പ്പറേഷന്റെ 2017-18 സാമ്പത്തിക വര്‍ഷത്തിലെ മൊത്തവരുമാനമായ 12,937 കോടി രൂപയില്‍ നിന്നും 11,024.22 കോടി രൂപ വിവിധ നികുതിയിനങ്ങളിലായി സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് അടച്ചിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് പത്രകുറിപ്പിലൂടെ അറിയിച്ചു.

നികുതി ഒടുക്കിയതിന് ശേഷമുള്ള വരുമാനത്തില്‍ കോര്‍പ്പറേഷന്റെ ലാഭമായ 174.43 കോടി രൂപയില്‍ നിന്നും ഡിവിഡന്റ് ഇനത്തില്‍ 10 കോടി രൂപയുടെ ചെക്ക് (മൊത്തമൂലധനമായ 5 കോടി രൂപയുടെ 200 ശതമാനം) തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ ബെവ്‌കോ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എസ്. ശ്യാം സുന്ദര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടാക്‌സസ് കെ ആര്‍ ജ്യോതിലാല്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here