സെക്കന്റ് എല്‍ ലാന്‍ഡിംഗ്… ആകാശത്ത് അടയാളം എത്തി കഴിഞ്ഞു; എമ്പുരാന്റെ സൂചനകളുമായി മുരളി ഗോപി

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ വന്‍ പ്രതീക്ഷയാണ് ആരാധകരില്‍ സൃഷ്ടിച്ചതും.

ഇപ്പോള്‍ എമ്പുരാന്‍ ചിത്രത്തെക്കുറിച്ച് പുതിയ സൂചനയുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി.’സെക്കന്റ് എല്‍ ലാന്‍ഡിംഗ്. ആകാശത്ത് അടയാളം എത്തി കഴിഞ്ഞു’ മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

ആകാശത്ത് മേഘങ്ങള്‍ക്ക് ഇടയില്‍ ഇംഗ്ലീഷ് അക്ഷരം എല്‍ പോലെ തോന്നിക്കുന്ന ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തുന്ന സിനിമയില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News