മഹാരാജാസിലെ മരം മുറി വിവാദം; പ്രിൻസിപ്പളിനെ സ്ഥലം മാറ്റി

മഹാരാജാസ് കോളജിലെ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്താൻ ശ്രമിച്ച സംഭവത്തി പ്രിൻസിപ്പൽക്കെതിരെ നടപടി. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ മാത്യൂ ജോർജിനെ സ്ഥലം മാറ്റി. കഴിഞ്ഞ മാസം പത്തിനായിരുന്നു കോളേജ് കോമ്പൗണ്ടിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച തടികൾ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്.

അതേസമയം, മഹാരാജാസ് കോളേജില്‍ നിന്ന് സമീപത്തെ വാട്ടര്‍ അതോറിറ്റിയുടെ കോമ്പൗണ്ടിലേക്ക് ചാഞ്ഞു കിടന്ന മരം നേരത്തെ കോളേജിന്റെ അനുമതി വാങ്ങി വാട്ടര്‍ അതോറിറ്റി വെട്ടിമാറ്റിയിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ കെട്ടിടത്തിന് ഭീഷണിയായതിനെ തുടര്‍ന്നാണ് മരംമുറിച്ചുമാറ്റിയത്. ശേഷം തടികള്‍ കോളേജിന്റെ കോമ്പൗണ്ടില്‍ തന്നെയാണ് സൂക്ഷിച്ചത്. എന്നാല്‍ ടെണ്ടര്‍ നടത്താതെ ഈ തടികള്‍ കടത്തുന്നതായാണ് പരാതി നൽകിയിരുന്നു.

കോളേജിലെ അവധി ദിനം നോക്കി മരങ്ങൾ കടത്താൻ നീക്കം നടത്തിയതിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്.എന്നാൽ തൻറെ അറിവോടെയല്ല മരങ്ങൾ കടത്തിയതെന്നാണ് അന്വേഷണ സമിതിക്കു മുൻപാകെ പ്രിൻസിപ്പൽ മൊഴി നൽകിയിരിക്കുന്നത് . എന്നാൽ ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ പ്രിൻസിപ്പലിനെ എതിർക്കുകയാണ് ഉണ്ടായത് . ക്യാമ്പസിനോട് ചേർന്നുള്ള വാട്ടർ അതോറിറ്റി ഓഫീസിന് മുകളിലേക്ക് ചാഞ്ഞ മരങ്ങൾ മുറിക്കാനാണ് ഗവേണിങ് കൗൺസിൽ അനുമതി നൽകിയതെന്നും ഇവർ പറഞ്ഞു.

പ്രിൻസിപ്പൽ അറിഞ്ഞു കൊണ്ടാണ് മരങ്ങൾ കടത്തിയതെന്ന ആരോപണത്തിൽ എസ്.എഫ്.ഐ. പ്രവർത്തകർ ഉറച്ചു നിൽക്കുകയാണുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News