പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുകയാണ് ‘ജയ്ഭീം’; മന്ത്രി മുഹമ്മദ് റിയാസ്,നന്ദി അറിയിച്ച് നടൻ സൂര്യ

ഏറെ ചർച്ചാവിഷയമായിട്ടുള്ള ചിത്രമാണ് ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജയ് ഭീം. ചിത്രത്തിലുടനീളം സിപിഐഎമ്മിന്റെ പ്രാധാന്യവും എടുത്ത് കാണിക്കുന്നുമുണ്ട്. ചിത്രത്തെ കുറിച്ച് നിരവധി പ്രമുഖരായ ആളുകളാണ് പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴിതാ സംസ്ഥാനത്തെ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ചിത്രത്തെ കുറിച്ച്  പ്രതികരണം നടത്തിയിരിക്കുകയാണിപ്പോൾ.  മന്ത്രിയുടെ ട്വീറ്റിന് നടൻ സൂര്യ നന്ദി പറയുകയും ചെയ്തിരുന്നു.

“സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള
മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ജ്ഞാനവേലിന്റെ ‘ജയ് ഭീം’ എന്ന സിനിമ” എന്നാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ എഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ :

അതേസമയം, സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം​ ​എ​തി​രാ​യി​ ​നി​ൽ​ക്കു​മ്പോ​ഴും​ ​അ​നീ​തി​ക്കെ​തി​രെ​ ​സ​ധൈ​ര്യം​ ​പോ​രാ​ടു​വാ​നു​ള്ള മ​നു​ഷ്യ​ന്റെ​ ​ഇ​ച്ഛാ​ശ​ക്തി​യു​ടെ​ ​ആ​വി​ഷ്കാ​ര​മാ​ണ് ​ചിത്രം പറഞ്ഞുപോകുന്നത്.

അ​ധി​കാ​ര​ത്തി​ന്റെ​ ​നെ​റി​കേ​ടു​ക​ളോ​ട്, ജാ​തീ​യ​മാ​യ​ ​ഉ​ച്ഛ​നീ​ച​ത്വ​ങ്ങ​ളോ​ട്, നി​യ​മ​ ​വാ​ഴ്ച്ച​യു​ടെ​ ​അ​ന്ധ​ത​യോ​ട്, കൊ​ടി​യ​ ​പീ​ഢ​ന​മു​റ​ക​ളോ​ട് ​എ​ല്ലാം, സാ​ധാ​ര​ണ​ ​മ​നു​ഷ്യ​ർ​ ​ന​ട​ത്തു​ന്ന​ ​ചെ​റു​ത്തു​ ​നി​ൽ​പ്പു​ക​ളെ​ ​സൂ​ര്യ​യു​ടെ​ ​വ​ക്കീ​ൽ​ ​ച​ന്ദ്രു​വും,​ ​ലി​ജോ​ ​മോ​ൾ​ ​ജോ​സി​ന്റെ​ ​സെ​ൻ​ഗ​നി​യും,​ ​ര​ജീ​ഷ​യു​ടെ​ ​മൈ​ത്രേ​യ​യും​ ​സിനിമയിൽ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യി​രി​ക്കു​ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News