‘ദൈവത്തിന്റെ പണം കക്കുന്നവർ മാത്രം പേടിച്ചാൽ മതി,ഒരു പൈസ പോലും  ചായകുടിക്കാൻ വേണ്ട’; വിമർശനങ്ങൾക്ക് ചുട്ടമറുപടി നൽകി ദേവസ്വം മന്ത്രി

ശബരിമല ദർശനവിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം മന്ത്രി. മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വംമന്ത്രി കൈ കൂപ്പാതിരുന്നതും തീർത്ഥം കുടിക്കാതിരുന്നതിനും എതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.

കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും തന്‍റെ രീതിയാണെന്ന് പറഞ്ഞ മന്ത്രി, ദൈവത്തിന്‍റെ പേരിൽ കക്കുന്നവർ മാത്രം ദൈവത്തെ പേടിച്ചാൽ മതിയെന്നും ഒരു പൈസ പോലും തനിക്ക് ചായകുടിക്കാൻ വേണ്ട അതുകൊണ്ട് തന്നെ തനിക്ക് പേടിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണത്തെ മുൻ നിർത്തിക്കൊണ്ട് പറഞ്ഞു.

അതേസമയം, സിപിഎം നേതാവ് കൂടിയായ ദേവസ്വം പ്രസിഡണ്ട് ആചാരം പാലിച്ചിട്ടുണ്ടെന്നും മന്ത്രി അങ്ങിനെ ചെയ്തില്ല എന്നും വിമർശകർ ചൂണ്ടികാട്ടി. വീഡിയോ ചർച്ചയാകുന്നതിനിടെയാണ് കെ രാധാകൃഷൻ വിശദീകരണവുമായി രംഗത്തെത്തിയത്. ക്ഷേത്രങ്ങളുടേയും വിശ്വാസികളുടേയും സംരക്ഷണത്തിന് സർക്കാർ എന്ത് ചെയ്യുന്നു എന്നാണ് വിമർശകർ പരിശോധിക്കേണ്ടെതെന്നും ദേവസ്വംമന്ത്രി പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News