
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തിരാവശ്യങ്ങൾക്കായി വിവിധ ജില്ലാ കളക്ടർമാർക്ക് പണം അനുവദിച്ചതായി മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. ദേവസ്വം ബോർഡിന് നേരത്തെ 10 കോടി രൂപ അനുവദിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട 11 ലക്ഷം, കോട്ടയം 10 ലക്ഷം, ഇടുക്കി 6 ലക്ഷം, എന്നിങ്ങനെയാണ് അടിയന്തിരാവശ്യങ്ങൾക്ക് തുക അനുവദിച്ചത്.
ശബരിമലയിലെത്തി അപകടം മൂലമോ ഹൃദയാഘാതം മൂലമോ മരിക്കന്നുവരുടെ മൃതദേഹം നാട്ടിലെത്തിച്ച് മരണാനന്തര കർമ്മങ്ങൾക്കായി 5000 രൂപ വീതവും നൽകാൻ പത്തനംതിട്ട കലക്ടർക്ക് പണം അനുവദിച്ചിട്ടുണ്ട്. കൂടുതൽ കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവും നടപ്പാക്കി വരുന്നുവെന്നും മന്ത്രി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here