ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മുറുകെ പിടിച്ചാല്‍ മാത്രമേ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥകൾ ശക്തിപ്പെടൂ: ശ്രീ. എം. ബി. രാജേഷ്

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മുറുകെ പിടിക്കുകയും ഭരണഘടനാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥകൾ ശക്തിപ്പെടുകയുള്ളൂ എന്ന് സ്പീക്കര്‍ ശ്രീ. എം. ബി. രാജേഷ്.

ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ സിംലയിൽ വച്ച് നവംബർ 17, 18 തീയതികളിൽ നടത്തുന്ന ഇന്ത്യൻ പാർലമെന്റിലെയും എല്ലാ സംസ്ഥാനങ്ങളിലെയും സ്പീക്കർമാരുടെ എൺപത്തി രണ്ടാമത് കോൺഫറൻസിൽ പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

രാജ്യത്തെ പാർലമെന്റ്നെയും എല്ലാ നിയമസഭകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പോർട്ടൽ സജ്ജമാക്കണം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ‘ഒരു രാജ്യം ഒരു നിയമ നിർമ്മാണം’ എന്ന രീതിയിൽ പ്ലാറ്റ് ഫോം സജ്ജമാക്കുന്നതിന് സാങ്കേതികവിദ്യയുടെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കക്കണമെന്നും നിയമനിർമാണ സഭകളിലെ ലൈബ്രറികൾ ഡിജിറ്റൽ ആക്കണമെന്നും പ്രധാന മന്ത്രി പറഞ്ഞു.

ആധുനിക കാലത്ത് സാമാജികരുടെ പ്രവർത്തനമികവ് ഉയർത്തുന്നതിനുള്ള ചർച്ചകൾ സമ്മേളനത്തിൽ ഉണ്ടാവട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.

ലോകസഭാ സ്പീക്കർ ശ്രീ. ഓം ബിർള, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ജയറാം താക്കൂർ, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് , ഹിമാചൽ പ്രദേശ് പ്രതിപക്ഷനേതാവ് ശ്രീ. മുകേഷ് അഗ്നിഹോത്രി എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു.

ഹിമാചൽ പ്രദേശ് സ്പീക്കർ ശ്രീ. വിപിൻ സിംഗ് സ്വാഗതവും ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ഹൻസ് രാജ് കൃതജ്ഞതയും പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മുറുകെ പിടിക്കുകയും ഭരണഘടനാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥകൾ ശക്തിപ്പെടുകയുള്ളൂ എന്ന് കേരള നിയമസഭ സ്പീക്കർ ശ്രീ. എം. ബി. രാജേഷ് സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു.

33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനെ കുറിച്ചും സമ്മേളനത്തിൽ ബില്ലുകൾ ചർച്ചയിലൂടെ പാസാക്കുന്നതിനെക്കുറിച്ചും അതിനുദാഹരണമായി കേരള നിയമസഭയിൽ കഴിഞ്ഞ സമ്മേളനത്തിൽ 34 ബില്ലുകൾ 102 മണിക്കൂർ നീണ്ട ചർച്ചയിലൂടെ പാസാക്കിയതിനെപ്പറ്റിയും അദ്ദേഹം വിശദമായി സംസാരിച്ചു.

ഇ-നിയമസഭാ, സഭ ടിവി തുടങ്ങിയ കേരളനിയമസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പാർലമെന്റ് ലും സഭാ സമ്മേളനങ്ങളിലും ജനങ്ങളുടെ വികാരം ശക്തമായി പ്രതിഫലിക്കണം എന്നും സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന നിയമനിർമ്മാണ സഭകളിലെ സെക്രട്ടറിമാരുടെ 58- മത് കോൺഫറൻസിൽ ലോക്സഭാ സെക്രട്ടറി അധ്യക്ഷത വഹിച്ചു. രാജ്യസഭാ സെക്രട്ടറി ജനറൽ ശ്രീ. പ്രമോദ് ചന്ദ്ര മോദി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഓൺലൈനിലൂടെ നിയമസഭാ കമ്മിറ്റി യോഗങ്ങൾ, അംഗങ്ങളുടെ കാര്യക്ഷമതയെ ഉയർത്തുന്നതിനുള്ള വിവിധ നടപടികൾ എന്നീ വിഷയങ്ങളെ വിഷയങ്ങളും യോഗം ചർച്ച ചെയ്തു. സമ്മേളനത്തിൽ കേരള നിയമസഭ സ്പെഷ്യൽ സെക്രട്ടറി ശ്രീ ആർ കിഷോർ കുമാർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here