ശബരിമലയിലെ താൽക്കാലിക ഇരുമ്പുപാലം: തീരുമാനം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

ശബരിമലയിലെ ഞുണങ്ങാറിൽ താൽക്കാലിക ഇരുമ്പുപാലം നിർമിക്കാനുള്ള  തീരുമാനം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും’. ബെയ്ലി പാലം നിർമ്മാണം ഏറ്റെടുക്കാനാവില്ലെന്ന് കരസേന അറിയിച്ചതിനെ തുടർന്നാണ് സർക്കാരിന്‍റെ ബദൽ നടപടി.

പാലം നിർമാണം സംബന്ധിച്ച  നിർദ്ദേശം    സമർപ്പിക്കാൻ കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. പിഡബ്ള്യുഡി ബ്രിഡ്ജ് ഡിവിഷൻ്റെ നേതൃത്തിലാണ് നിർമാണം. മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചുപോയെതിനെ തുടർന്നാണ് ബദൽ മാർഗ്ഗം തേടുന്നത്.

ജസ്റ്റീസുമാരായ അനിൽ നരേന്ദ്രനും പി.ജി. അജിത് കുമാറും അടങ്ങുന്ന ബഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News