സംസ്ഥാനത്ത് ഫെബ്രുവരി 13 മുതല്‍ ഒളിമ്പിക് എക്സ്പോ സംഘടിപ്പിക്കും

സംസ്ഥാന ഒളിമ്പിക്‌ ഗെയിംസിന് മുന്നോടിയായ, ഫെബ്രുവരി 13 മുതല്‍ 24 വരെ ഒളിമ്പിക്  എക്സ്പോ സംഘടിപ്പിക്കും. ഗെയിംസിന്റെ ആദ്യ ഓര്‍ഗനൈസിംഗ്‌ കമ്മിറ്റി മീറ്റിങ്‌ തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ്‌ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്നു.

ചടങ്ങ്‌ തദ്ദേശ സ്വയംഭരണ & എക്സൈസ്‌ വകുപ്പ് മന്ത്രി  എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി . ജി.ആര്‍. അനില്‍ ചടങ്ങിന്‌ ആശംസ അര്‍പ്പിച്ചു. ചടങ്ങില്‍ വിവിധ കമ്മറ്റികള്‍ക്ക്‌ രൂപംനല്‍കി.  ജസ്റ്റിസ്‌. എം.ആര്‍. ഹരി ഹരന്‍ നായര്‍, ശ്രീ. ജറോമിക്‌ ജോര്‍ജ്ജ്‌ ഐഎഎസ്‌, ശ്രീ. വി. സുനില്‍ കുമാര്‍, ഒളിമ്പ്യന്‍ ബീനാമോള്‍, ശ്രീമതി. പത്മിനി തോമസ്‌, അന്തര്‍ദേശീയ, ദേശീയ കായിക താര ങ്ങള്‍ , കായിക രംഗത്തെ പ്രമുഖര്‍, കേരള പോലീസ്‌, മിലിട്ടറി, എയര്‍ ഫോഴ്‌സ്‌, ഉന്നത സര്‍ക്കാര്‍ ഉദ്യോ ഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here