പത്മഭൂഷൺ ആര്‍ രാമചന്ദ്രന്റെ ചിത്ര പ്രദർശനം സന്ദർശിച്ച് എം എ ബേബി

പ്രകൃതിയുടെ സൂക്ഷ്മത ഒപ്പിയെടുത്ത ചിത്രകാരൻ പത്മഭൂഷൺ ആര്‍ രാമചന്ദ്രന്റെ ചിത്ര പ്രദർശനം സന്ദർശിച്ച് എം എ ബേബി. ത്രിവേണി ശ്രീധരണി ആർട്ട് ഗ്യാലറിയിലും വദേര ആർട്ട് ഗ്യാലറിയിലുമായി നടക്കുന്ന പ്രദർശനമാണ് എം എ ബേബി സന്ദർശിച്ചത്.ആര്‍ രാമചന്ദ്രന്റെ ഓയിൽ പെയിന്റിംഗുകളാണ് പ്രദർശനത്തിനായുള്ളത്.

ആര്‍ രാമചന്ദ്രന്റെ ഓയിൽ പെയിന്റ് ചിത്രങ്ങളാണ് വദേര ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചത്. പ്രകൃതിയുടെ മനോഹരിത വിളിച്ചോതുന്ന പെയിന്റിംഗുകളും രാജസ്ഥാനിലെ സ്ത്രീകളുടെ ജീവിതങ്ങളും ഉൾക്കൊള്ളുന്ന വർണ്ണ പൊലിമ നിറഞ്ഞ പെയിന്റിംഗുകൾ.

രാജസ്ഥാനിലെ ഉദയ്പൂര്‍ നഗരത്തോട് ചേര്‍ന്നുള്ള നഗ്ദ, ഏകലിഞ്ചി, ജോഗി കാതലാബ്, ഒബേശ്വര്‍ എന്നീ വലിയ താമരത്തടങ്ങളിലേക്കുള്ള നിരന്തര യാത്രകളില്‍ നിന്നാണ് താമരക്കുളം പശ്ചാത്തലമാക്കിയുള്ള രചനകള്‍ രൂപപ്പെട്ടിട്ടുള്ളത്.

റെയിന്‍ വാഷ്ഡ് ലോട്ടസ് പോണ്ട്, ലോട്ടസ് പോണ്‍ഡ് ഇന്‍ ആഫ്റ്റര്‍നൂണ്‍ സണ്‍ലൈറ്റ്, ലോട്ടസ് പോണ്ട് ഓണ്‍ സ്റ്റാറി നൈറ്റ് തുടങ്ങിയ എണ്ണച്ചായ ചിത്രങ്ങള്‍ പ്രദർശനത്തിന്റെ മാറ്റ് വർധിപ്പിക്കുകയാണ്.

രാജസ്ഥാന്‍ സ്ത്രീകളുടെ സംസ്കാരവും ജീവിത ശൈലിയും ആര്‍ രാമചന്ദ്രൻ ക്യാൻവാസിൽ പകർത്തുമ്പോൾ ക്യാൻവാസുകൾക്ക് ജീവൻ തുടിക്കുകയാണെന്ന് പ്രദര്‍ശനം സന്ദർശിച്ച സിപിഐഎം പൊളിറ്റ് അംഗം എം എ ബേബി പറഞ്ഞു.

തനതായ ശൈലിയിൽ ലോക്ക്ഡൗൺ കാലഘട്ടത്തിൽ വരച്ച പെയിന്റിംഗുകളാണ് ദില്ലിയിലെ വദേര ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News