വീര്‍ ദാസിന്റെ ‘രണ്ടു തരം ഇന്ത്യ’ പരാമർശത്തിനെതിരെ ബിജെപി; ക്രിമിനലെന്ന് തുറന്നടിച്ച് കങ്കണ റണൗത്ത്

നടനും കൊമേഡിയനുമായ വീര്‍ ദാസിന്റെ ‘രണ്ട് തരം ഇന്ത്യ’ പരാമര്‍ശത്തില്‍ വിവാദം കത്തുന്നു. ‘ഐ കം ഫ്രം 2 ഇന്ത്യാസ്’ എന്ന കോമഡി പ്രോഗ്രാമിനു പിന്നാലെ വിർ ദാസിനെതിരെ പരാതി നൽകി ബിജെപി.

വാഷിങ്ടണിലെ കെന്നഡി സെന്ററിലായിരുന്നു വിറിന്റെ ‘വിവാദ’ കോമഡി പരിപാടി. ഇതിനു പിന്നാലെ വിദേശമണ്ണിൽ ഇന്ത്യയെ താറടിച്ചു കാട്ടിയെന്ന് ആരോപിച്ച് ബിജെപി ഡൽഹി വക്താവ് ആദിത്യ ഛായാണ് വിറിനെതിരെ പൊലീസിൽ പരാതി നൽകിയത്.

കെന്നഡി സെന്ററിലെ കോമഡി പരിപാടിയുടെ വിഡിയോ തിങ്കളാഴ്ചയാണ് വിർ ദാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ആറ് മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പിൽ, രാജ്യത്തിന്റെ വൈരുധ്യങ്ങളെപ്പറ്റിയും കർഷകസമരം മുതൽ മാലിന്യപ്രശ്നം വരെയുള്ള വിവാദ വിഷയങ്ങളെപ്പറ്റിയും നർമത്തിൽപ്പൊതിഞ്ഞു വിർ പരാമർശിക്കുന്നുണ്ട്.

അതേസമയം, വീര്‍ ദാസ് ക്രിമിനലാണെന്ന് നടി കങ്കണ റണൗത്ത് തുറന്നടിച്ചു. എല്ലാ ഇന്ത്യക്കാരെയുമാണ് വീര്‍ ദാസ് ബലാത്സംഗ വീരന്മാരായി ചിത്രീകരിച്ചിരിക്കുന്നതെന്ന് നടി വിമർശിച്ചു. നിങ്ങള്‍ ഇന്ത്യന്‍ പുരുഷന്‍മാരെ കൂട്ടബലാത്സംഗം ചെയ്യുന്നവരായി കാണുമ്പോള്‍ അത് വംശീയതയ്ക്കും ഇന്ത്യക്കാര്‍ക്കെതിരെയുള്ള മോശം കാഴ്ച്ചപ്പാടിനും പ്രചോദനമേകുകയാണെന്ന് കങ്കണ പറയുന്നു.

വീര്‍ ദാസ് ഇന്ത്യയെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചെന്ന് ആരോപിച്ച് ബിജെപിയുടെ ലീഗല്‍ അഡ്‌വൈസറും ഹൈക്കോടതി അഭിഭാഷകനുമാ അശുതോഷ് ദുബൈ മുംബൈ പൊലീസില്‍ പരാതി നല്‍കി. ഡൽഹിയിൽ നിന്നുള്ള ബിജെപി നേതാവും വീര്‍ ദാസിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അന്തസ്സിന് കളങ്കമേല്‍പ്പിച്ചു എന്നാല്‍ വീര്‍ ദാസിനെതിരായ പരാതിയില്‍ ബിജെപി നേതാവ് ആരോപിക്കുന്നത്. രാജ്യത്തെ സ്ത്രീകളെയും രാജ്യത്തെയും തന്നെ വീര്‍ ദാസ് അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു. ഡൽഹി ബിജെപി വൈസ് പ്രസിഡന്റും വക്താവുമായ ആദിത്യ ജായാണ് പരാതി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News