കാസർകോട് ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ജനറൽ ഒ പി എത്രയും വേഗം ആരംഭിക്കും; മന്ത്രി വീണാ ജോർജ്

കാസർകോട് ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ജനറൽ ഒ പി എത്രയും വേഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ന്യൂറോളജിസ്റ്റിൻ്റെ സേവനം ഇവിടെ ഉറപ്പു വരുത്തും. 2023- 24 വർഷം  മെഡിക്കൽ പഠനം ഇവിടെ തുടങ്ങാനാണ് ശ്രമം.

ആശുപത്രി ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തീകരിച്ച് വളരെ പെട്ടെന്ന് തന്നെ പൂർണതോതിൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കാസർകോട് മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here