ഭൂട്ടാനിൽ കടന്നുകയറി ചൈന; ഗ്രാമങ്ങള്‍ നിര്‍മിച്ചുവെന്ന് റിപ്പോര്‍ട്ട്

ഭൂട്ടാനിലും ചൈന കടന്നുകയറ്റം നടത്തി ഗ്രാമങ്ങള്‍ നിര്‍മിച്ചുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ പ്രകാരം, ഭൂട്ടാന്‍ മേഖലയില്‍ രണ്ട് കിലോമീറ്ററിനുള്ളില്‍ 100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

2017ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടായ ദോക്‌ലാമിനു സമീപത്താണ് ചൈനീസ് കടന്നുകയറ്റം എന്നതും നിര്‍ണായകമാണ്. 2020 മേയ്– 2021 നവംബർ കാലയളവിലാണ് ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

അതേസമയം, ഭൂട്ടാന്റെ വിദേശകാര്യ വിഷയങ്ങളില്‍ ഇന്ത്യ നിര്‍ണായകമായ ഉപദേശങ്ങള്‍ നല്‍കുകയും സൈന്യത്തിനു പരിശീലനം നല്‍കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, ചൈന ഭൂട്ടാന്റെ മണ്ണില്‍ ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് എന്നതും വളരെ നിർണായകമായ കാര്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News