പ്രാർത്ഥനയ്ക്കായി സ്ഥലമില്ല; ജുമാ നമസ്കാരത്തിന് ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം

നമ്മളൊന്നാണെന്ന സന്ദേശവുമായി മുസ്ലിം സഹോദരങ്ങൾക്ക് ജുമാ നമസ്കാരത്തിനായി ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം. ഗുരുഗ്രാമിലെ ഗുരു സിങ് സഭയാണ് ഈ നല്ല മാതൃകയ്ക്ക് തുടക്കമിട്ടത്. വെള്ളിയാഴ്ച പ്രാർഥനയ്ക്കായി മുസ്ലിം സഹോദരങ്ങൾ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനമെന്നും ഗുരുസിങ് സഭയുടെ കീഴിലെ അഞ്ച് ഗുരുദ്വാരകളും വെള്ളിയാഴ്ച പ്രാർഥനയ്ക്കായി ഉപയോഗിക്കാമെന്നും ഷെർദിൽ സിങ് സന്ധു അറിയിച്ചു.

2000–2500 ആളുകളെ ഒരു സമയം ഉൾക്കൊള്ളാനുള്ള സ്ഥലം ഗുരുദ്വാരയിൽ ഉണ്ട്. എല്ലാ മതങ്ങളും ഒന്നാണെന്നും മനുഷ്യത്വത്തിലും മാനവികതയിലും സിങ് സമൂഹം വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് മാസമായി ജുമാ നമസ്കാരം അലങ്കോലപ്പെടുത്താൻ പ്രദേശത്ത് ശ്രമമുണ്ടായിരുന്നു.തുടർന്ന് പൊലീസ് സംരക്ഷണയിൽ വരെ പ്രാർഥിച്ച് മടങ്ങേണ്ട അവസ്ഥ പ്രദേശത്തെ മുസ്​ലിങ്ങൾക്ക് ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അനുഭാവപൂർവം സിഖ് സമൂഹം പ്രാർഥനയ്ക്കുള്ള സൗകര്യം ഒരുക്കിയത്. ഏത് മതസ്ഥർക്കും അവരവരുടെ പ്രാർത്ഥനകൾ ഗുരുദ്വാരയിലെത്തി നിർവഹിക്കാമെന്നും ആരും തടസ്സപ്പെടുത്തില്ലെന്നും ഗുരുസിങ് സഭ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News