ADVERTISEMENT
മുപ്പത്തിഏഴാമത് പിറന്നാള്‍ ആഘോഷിക്കുകയാണ് തമിഴ് തലൈവി നയന്‍താര. മനസ്സിനക്കരെയിലെ നാടന്‍ പെണ്‍കുട്ടിയായി വന്ന് തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തി നില്‍ക്കുന്ന നയന്‍സിന് സിനിമാ ലോകം മുഴുവന്‍ ആശംസയറിയിക്കുന്നുണ്ട്.
1984 നവംബര്‍ 18ന് പത്തനംതിട്ടജില്ലയിലെ തിരുവല്ലയിലാണ് നയന്‍താരയുടെ ജനനം. യഥാര്‍ത്ഥ പേര് ഡയാന മറിയം കുര്യന്‍. തിരുവല്ല വാലികാമഠം ഹൈസ്‌ക്കൂള്‍, മാര്‍ത്തോമ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
കൈരളി ടി.വിയില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് നയന്‍താര ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മികച്ച വിജയം നേടിയ ചിത്രത്തിലെ നയന്‍താരയുടെ വേഷം ഏറെ ശ്രദ്ധിപ്പപെട്ടു.
തുടര്‍ന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ് എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചു. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത്, പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത തസ്‌ക്കരവീരന്‍ , കമല്‍ സംവിധാനം ചെയ്ത രാപ്പകല്‍ എന്നീ ചിത്രങ്ങളില്‍ ആഭിനിയിച്ചു.
മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടി നി മോഹിനി, ഇരുമുഖന്‍, അയ്യാ തുടങ്ങിയവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആന്ധ്രസര്‍ക്കാരിന്റെ നന്തി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.