സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കില്ല; മന്ത്രി കെ കൃഷ്ണൻ കുട്ടി

സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. പത്ത് ശതമാനം കൂട്ടും എന്നത് തെറ്റായ വാർത്തയാണ് .നിരക്ക് വർധിപ്പിക്കാൻ ബോർഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും നയപരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 10 ശതമാനം കൂട്ടും എന്ന് ചില മാധ്യമങ്ങൾ നൽകിയ തെറ്റായ വാർത്തയ്ക്ക് മറുപടി നൽകുകയായിരുന്നു  മന്ത്രി കെ കൃഷ്ണൻ കുട്ടി.

വൈദ്യുതി നിരക്ക്‌ കൂട്ടുമെന്നുള്ള വാർത്തകൾ അനവസരത്തിലേതാണ്‌. അത്തരം തീരുമാനങ്ങൾ സർക്കാർ എടുത്തിട്ടില്ല. രാത്രി ആറ്‌ മുതൽ പത്ത്‌ വരെയുള്ള പീക്ക്‌ അവറിലെ ഉപയോഗത്തിന്‌ ഉയർന്ന നിരക്ക്‌ വേണമെന്ന ചർച്ച ഉയർന്നിട്ടുണ്ട്‌. എന്നാൽ തീരുമാനമെടുത്തിട്ടില്ലെന്നും .അത്‌ എങ്ങനെ വേണമെന്ന്‌ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി അനാവശ്യമായി ഉപയോഗിക്കുന്നത് കുറയ്‌ക്കുവാൻ ഇടപെടൽ വേണ്ടിവരും. പീക്കവറിൽ നിലവിൽ 8 മുതൽ 10 ശതമാനം വരെ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്.നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ചെടുക്കുമെന്നും  അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News