ഓൺലൈനായും പരീക്ഷ എഴുതുവാനുള്ള അവസരം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ഓഫ്‌ലൈൻ പരീക്ഷയ്ക്കൊപ്പം ഓൺലൈനായും പരീക്ഷ എഴുതുവാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട് സി ബി എസ് ഇ, ഐ സി എസ് ഇ  വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. പരീക്ഷയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായതിനാൽ ഇടപെടാൻ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആറ് വിദ്യാർത്ഥികളാണ് ഹർജി സമർപ്പിച്ചിരുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ നടപടികളും പൂർത്തിയാക്കിയെന്നും 6500 പരീക്ഷ കേന്ദ്രങ്ങൾക്ക് പകരം 15,000 കേന്ദ്രങ്ങൾ ഒരുക്കി എന്നും സി ബി എസ് ഇയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത അറിയിച്ചു.

സി ബി എസ് ഇ 10-ാം ക്ലാസ് പരീക്ഷ നവംബർ 30 നും 12-ാം ക്ലാസ് പ്രധാന പരീക്ഷ ഡിസംബർ 1നും ആണ് തുടങ്ങുക. ഐ സി എസ് ഇ പരീക്ഷ നവംബർ 29 നും ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News