കണ്‍മണി, തങ്കമേ, എന്റെ എല്ലാമേ…. വിക്കിയുടെ നെഞ്ചോട് ചേര്‍ന്ന് നിന്ന് നയന്‍സ്; തലൈവിയുടെ പിറന്നാള്‍ ആഘോഷം

മുപ്പത്തി ഏഴാമത് പിറന്നാള്‍ ആഘോഷിക്കുകയാണ് തമിഴ് തലൈവി നയന്‍താര. മനസ്സിനക്കരെയിലെ നാടന്‍ പെണ്‍കുട്ടിയായി വന്ന് തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തി നില്‍ക്കുന്ന നയന്‍സിന് സിനിമാ ലോകം മുഴുവന്‍ ആശംസയറിയിക്കുന്നുണ്ട്.

നയന്‍താരയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് വിഘ്‌നേഷ് ഒരു കുറിപ്പും ഷെയര്‍ ചെയ്തിട്ടുണ്ട്. ”ജന്മദിനാശംസകള്‍ കണ്‍മണി, തങ്കമേ, എന്റെ എല്ലാമേ…. നിന്റെ കൂടെയുള്ള ജീവിതം നിറയെ സന്തോഷവും അടുപ്പവും പൂര്‍ണതയും നിറഞ്ഞതാണ്. ദൈവം നിന്നെ എന്നെന്നും ഇത്ര മനോഹരിയായി നിലനിര്‍ത്തട്ടെ,” വിഘ്‌നേഷ് കുറിച്ചു.

പിറന്നാളിന് ആഘോഷപൂര്‍വ്വമായ പാര്‍ട്ടി ഒരുക്കിയാണ് പ്രിയതമന്‍ വിഘ്‌നേഷ് ശിവന്‍ സന്തോഷം പങ്കിട്ടത്. വിക്കി എന്ന വിഗ്‌നേഷ് പ്രിയതമയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ശേഷം പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ വിഘ്‌നേഷ് പോസ്റ്റ് ചെയ്തുകഴിഞ്ഞു.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. ഇരുവരുടെയും വിവാഹത്തിനായാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്. ഏതായാലും തലൈവിയുടെ പിറന്നാള്‍ ആഘോഷപൂര്‍വം ആഘോഷിക്കുകയാണ് ആരാധകര്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News