ദിവസങ്ങള്‍ക്കുള്ളില്‍ വണ്ണം കൂടണോ? ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ…

നമ്മളില്‍ പലരും ശരീര വണ്ണം കൂട്ടാനായി പെടാപ്പാട് പെടുന്നവരാണ്. പഴങ്കഞ്ഞി കുടിച്ചും ഏത്തക്കായ തിന്നുമൊക്കെ വണ്ണം കൂട്ടാന്‍ ശ്രമിച്ചാലും പലപ്പോഴും അത് വിജയകരമാകാറില്ല. എന്നാല്‍ അത്തരത്തില്‍ വിഷമത്തിലിരിക്കുന്നവര്‍ക്കൊരു ആശ്വാസകരമാകുന്ന കാര്യം പറയട്ടേ…. വണ്ണം കൂടാന്‍ ചില കുറുക്കുവഴികളുണ്ട്.

ഉലുവ ആരോഗ്യത്തിന് വളരെ നല്ലതാണ്. അല്‍പം ഉലുവ എടുത്ത് രാത്രി വെള്ളത്തിലിട്ട് വെക്കുക. ഇത് പിറ്റേദിവസം പിഴിഞ്ഞെടുത്ത് ഇതിന്റെ വെള്ളം കുടിക്കാവുന്നതാണ്. ഇത് അല്‍പ ദിവസം സ്ഥിരമായി തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് തന്നെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. തടിയില്ലാത്തവര്‍ക്ക് അത് വര്‍ധിപ്പിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉലുവ.

നിലക്കടല കഴിക്കുന്നതും നല്ലതാണ്. എന്നാല്‍ നിലക്കടല പച്ചക്ക് കഴിക്കുന്നതാണ് നല്ലത്. ദിവസവും ഒരു പിടി നിലക്കടല എടുത്ത് അത് കഴിക്കുന്നത് ശീലമാക്കുക.

അല്‍പം ഉണക്കമുന്തിരി പാലില്‍ മിക്സ് ചെയ്ത് എന്നും കിടക്കാന്‍ നേരത്ത് കഴിക്കുക. ഇത് ശരീരം പുഷ്ടിപ്പെടുന്നതിന് വളരെ നല്ലതാണ്. നല്ലതു പോലെ തിളപ്പിച്ച് വേണം ഉപയോഗിക്കേണ്ടത്.

ഒരു കാരണവശാലും എന്തൊക്കെ സംഭവിച്ചാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. ഇത് പലപ്പോഴും പലവിധത്തിലുള്ള പ്രതിസന്ധികളാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്. ഇത്തരം അവസ്ഥകളില്‍ രോഗങ്ങള്‍ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരു കാരണവശാലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാന്‍ ശ്രമിക്കരുത്. സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ ഈ വ്യത്യാസം മനസ്സിലാക്കാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here