ഓസ്‌ട്രിയൻ നഗരത്തിലെ ആദ്യ കമ്യൂണിസ്‌റ്റ്‌ മേയറായി എൽകെ കഹ്ർ

ഓസ്‌ട്രിയൻ നഗരത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരു കമ്യൂണിസ്‌റ്റ്‌ മേയർ. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ഗ്രാസ്‌ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിലാണ്‌ കമ്യൂണിസ്‌റ്റുകാരിയായ എൽകെ കഹ്ർ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്‌. കഴിഞ്ഞ 16 വർഷങ്ങളായി കൗൺസിലറാണ്‌ എൽകെ കഹ്ർ.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ 28 നെതിരെ 46 വോട്ടുകൾക്കാണ്‌ 18 വർഷമായി മേയറായിരുന്ന പീപ്പിൾസ്‌ പാർട്ടിയിലെ സിഗ്‌ഫ്രെഡ്‌ നഗലിനെ പരാജയപ്പെടുത്തിയത്‌. 30 വർഷമായി കമ്യൂണിസ്‌റ്റ്‌ പാർട്ടി അംഗമാണ്‌. തലസ്ഥാനമായ വിയന്ന കഴിഞ്ഞാൽ ഓസ്‌ട്രിയയിലെ ഏറ്റവും വലിയ നഗരമാണ്‌ ഗ്രാസ്‌.

ഓസ്‌ട്രിയൻ കമ്യൂണിസ്‌റ്റ്‌ പാർട്ടി അംഗമായ കർ, മധ്യ വലതുപക്ഷ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ്‌ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ചത്‌. വലത്‌ പാർട്ടി 25.7 ശതമാനം വോട്ട്‌ നേടിയപ്പോൾ, കമ്യൂണിസ്‌റ്റ്‌ പാർട്ടിക്ക്‌ 28.9 ശതമാനം വോട്ട്‌ ലഭിച്ചു. താഴേത്തട്ടിൽ കമ്യൂണിസ്‌റ്റ്‌ പാർട്ടികൾ ശക്തമായി പ്രവർത്തിക്കുന്ന ഇടമാണ്‌ ഓസ്‌ട്രിയ.

അതേസമയം, പതിറ്റാണ്ടുകളായി, കമ്യൂണിസ്റ്റ് പാർട്ടി ഓസ്ട്രിയയിലെ പ്രാദേശിക തലത്തിൽ ഒരു പ്രധാന രാഷ്ട്രീയ ശക്തിയാണ്, ഏകദേശം 30 വർഷമായി പാർട്ടിയിൽ അംഗമാണ് ഇവർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News