പ്രളയ മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഡിവൈഎഫ്ഐ

കൊല്ലം ജില്ലയിലെ പ്രളയ മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഡിവൈഎഫ്ഐ. മൺട്രോതുരുത്തിൽ വെള്ളം കയറിയ വീടുകളിൽ ശുചീകരണം ആരംഭിച്ചു.

13.2 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൺട്രോതുരുത്തിലെ മുക്കാൽ ശതമാനം പ്രദേശങ്ങളും മൂന്നാം പ്രളയത്തിൽ മുങ്ങി. 500 ഓളം വീടുകളിൽ പ്രളയജലം അധിനിവേശം നടത്തി പിൻവലിഞ്ഞെങ്കിലും കെടുതി ചെറുതല്ല. മുറികൾ ചെളി കൊണ്ട് മൂടി ഇഴജന്തുക്കളും കടന്നു കൂടി. എവിടെ നോക്കിയാലും മാലിന്യം. ഇത് ശാസ്ത്രീയമായി നീക്കം ചെയ്യുകയാണ് മൺട്രോതുരുത്തിലെ ഡിവൈഎഫ്ഐ-സിപിഐഎം പ്രവർത്തകർ.

പകർച്ച വ്യാധി ഭീഷണിയും നിലനിൽക്കുന്നു. 1500 ലധികം പേർ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങി തുടങ്ങി.അവരെ കാത്തിരിക്കുന്നതും ദുരിതം. ശുചീകരണ പ്രവർത്തനങ്ങളിൽ വലിയ സന്തോഷം പങ്കുവെക്കുകയാണ് നിവാസികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here