ഇത്ര നെഗറ്റീവുള്ള കുറുപ്പിനെ അവതരിപ്പിക്കാന്‍ ദുല്‍ഖര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ: ബാലചന്ദ്ര മേനോന്‍

കുറുപ്പ് സിനിമയിലെ അഭിനയത്തില്‍ ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. എനിക്ക് ദുല്‍ഖറുമായി അടുത്ത ബന്ധമില്ലെന്നും ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും കാണില്ലെന്നും അവന്റെ ബാപ്പയോട് നല്ല ബന്ധമാണെന്നും ബാലചന്ദ്ര മേനോന്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറയുന്നു.

‘എല്ലാവരും ഇമേജിനെ പറ്റി ആശങ്കപ്പെടുമ്പോള്‍ അറിഞ്ഞോ അറിയാതയോ ഇമേജ് നോക്കാതെ ഇത്ര നെഗറ്റീവുള്ള കുറുപ്പിനെ അവതരിപ്പിക്കാന്‍ ഈ യുവതാരം കാണിച്ച ധൈര്യം. അത് ജനം അംഗീകരിക്കുകയും വിജയിക്കുകയും ചെയ്തു എന്ന് പറയുമ്പോള്‍ ഇയാളെ അഭിനന്ദിക്കാതെ തരമില്ല.

സുകുമാരക്കുറുപ്പിനെ പോലെ ഇത്രമാത്രം നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രം ഇമേജ് നോക്കാതെ ചെയ്യാന്‍ ദുല്‍ഖര്‍ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കാതെ വഴിയില്ല. കൊവിഡും മഴയും മറന്ന് ജനത്തെ തിയറ്ററിലെത്തിക്കുന്ന വിധം സിനിമയെ മാര്‍ക്കറ്റ് ചെയ്ത ബുദ്ധിയെയും അദ്ദേഹം അഭിനന്ദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News