ദൈവത്തെ കക്കുന്നവന്‍ മാത്രം പേടിച്ചാല്‍ മതി.. എനിക്ക് പേടിയില്ല, ഞാന്‍ കക്കുന്നില്ല…: മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമല സന്നിധാനത്ത് നിന്നും നല്‍കിയ തീര്‍ത്ഥം കുടിച്ചില്ലെന്ന വിവാദത്തില്‍ വ്യക്തമായ മറുപടിയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ചെറുപ്പം തൊട്ട് ശീലിച്ച ഒരുപാട് ശീലങ്ങളുണ്ട്. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാത്തതുണ്ട്, ഞാനൊരുപാട് കാര്യങ്ങള്‍ കഴിക്കാത്തതുണ്ട്. അതിപ്പോ വിശ്വാസത്തിന്റെ പേരില്‍ കഴിക്കാന്‍ പറഞ്ഞാല്‍ കഴിയ്ക്കാന്‍ തയ്യാറാവില്ലെന്നും മന്ത്രി പറഞ്ഞു.

എനിക്കെന്റെ വിശ്വാസമുണ്ട്, അതനുസരിച്ച് നിങ്ങളുടെ വിശ്വാസം മോശമാണെന്ന് താന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.ജീവിതത്തില്‍ ചിലത് കുടിക്കാറില്ലെന്നും തുടര്‍ന്നങ്ങോട്ടും കുടിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി കെ രാധാകൃഷ്ണന്റെ വാക്കുകള്‍

“സാധാരണ ഞാനെന്‍റെ അമ്മയെ തൊഴാറില്ല….
എല്ലാ ദിവസവും നിങ്ങളാരെങ്കിലും നിങ്ങടെ അമ്മയെ തൊഴാറുണ്ടോ…?
എന്നു വച്ച് അമ്മയോട് ബഹുമാനമില്ലാതാകോ.?
ഞാന്‍ ചെറുപ്പം തൊട്ട് ശീലിച്ച ഒരുപാട് ശീലങ്ങളുണ്ട്…
ഞാനീ വെള്ളമൊന്നും കുടിക്കാറില്ല. ( തീര്‍ത്ഥജലം)
ഞാനെന്‍റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാത്തതുണ്ട്.,
ഞാനൊരുപാട് കാര്യങ്ങള്‍ കഴിക്കാത്തതുണ്ട്.
അതിപ്പോ വിശ്വാസത്തിന്‍റെ പേരില്‍ കഴിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തയ്യാറാവില്ല അതാണ് അതിന്‍റെ വിഷയം.
എനിക്കെന്‍റെ വിശ്വാസമുണ്ട്, അതനുസരിച്ച് നിങ്ങടെ വിശ്വാസം മോശമാണെന്ന് ഞാന്‍ പറയില്ല…
നിങ്ങടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്ന് തെളിവുണ്ട്…
ദൈവത്തെ കക്കുന്നവന്‍ മാത്രം പേടിച്ചാല്‍ മതി…
ഒരു പൈസ പോലും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട…
എനിക്ക് പേടിയില്ല, ഞാന്‍ കക്കുന്നില്ല… “

വൃശ്ചികം ഒന്നിന് ശബരിമല നടതുറക്കുന്ന സമയത്തായിരുന്നു സന്നിധാനത്ത് നിന്നും തീര്‍ത്ഥം മന്ത്രി സേവിക്കാതിരുന്നത്. ഇതിനെതിരെ പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി നാരായണ വര്‍മ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മന്ത്രി ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News