
ഇന്ന് വൈകുന്നേരം ചായയ്ക്ക് സ്‌നാക്‌സ് ആയിട്ട് കറുമുറെ കൊറിക്കാന്‍ കാബേജ് വട ആയാലോ?
വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാന്‍ പറ്റുന്ന ഒരു ഹെല്‍ത്തി സ്‌നാക്‌സ് കൂടിയാണ് കാബേജ് വട
വളരെ ഈസിയായി കാബേജ് വട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
1. കടലപരിപ്പ്-ഒരു കപ്പ്
2. പച്ചമുളക്-ആറ് എണ്ണം
3. കാബേജ്- ഒരു കപ്പ് (ചെറുതായി അരിഞ്ഞത്)
4. കാരറ്റ്-അര കപ്പ് ((ചെറുതായി അരിഞ്ഞത്)
5. സവാള-കാല്‍ക്കപ്പ് ((ചെറുതായി അരിഞ്ഞത്)
6. മല്ലിയില-കാല്‍ക്കപ്പ് ((ചെറുതായി അരിഞ്ഞത്)
7. കടലമാവ്-കാല്‍ക്കപ്പ്
8. ഉപ്പ്-ആവശ്യത്തിന്
9. എണ്ണ-3 കപ്പ്
പാകം ചെയ്യുന്ന വിധം
കടലപ്പരിപ്പ് വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കണം. കുതിര്‍ത്തെടുത്ത കടലപ്പരിപ്പില്‍ അരക്കപ്പെടുത്ത് മാറ്റിവെക്കുക. അതിനുശേഷം ബാക്കിയുള്ള കടലപ്പരിപ്പ് പച്ചമുളക് ചേര്‍ത്ത് മിക്‌സിയിലിട്ട് അരച്ചെടുക്കുക.
ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ബാക്കിയുള്ള ചേരുവ കൂടിയിട്ട് നന്നായി ഇളക്കുക. മാറ്റിവെച്ച കടലപ്പരിപ്പുകൂടി ഇതില്‍ ചേര്‍ക്കണം. ഇത് 20 ചെറു ഉരുളകളാക്കി മാറ്റിയശേഷം വടയുടെ രൂപത്തില്‍ പരത്തിയെടുക്കുക.
ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് നേരത്തെ പരത്തിവെച്ച മൂന്നോ നാലോ വടയെടുത്ത് നന്നായി വറുത്തെടുക്കുക.
രണ്ടുവശവും ചെറു ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കണം. ഇങ്ങനെ വറുത്തെടുത്ത വട ഒരു പാത്രത്തില്‍ ടിഷ്യൂപേപ്പറിട്ട് അതിനുമുകളില്‍ നിരത്താം. മുളക് ചമ്മന്തിക്കൊപ്പം നല്ല ചൂട് വട വിളമ്പാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here