കങ്കണയുടെ വിടുവായത്തങ്ങൾ ന്യായീകരിക്കേണ്ടത് ഞാൻ അല്ല, അത് സംഘികളുടെ ബാധ്യത; മഹുവ മൊയ്ത്ര

ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. നടി കങ്കണ റണാവത്തിന്‍റെ വിടുവായത്തങ്ങള്‍ ന്യായീകരിക്കേണ്ടത് സംഘികളുടെ ബാധ്യതയാണെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.

മോദി സര്‍ക്കാരിനെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ വീര്‍ ദാസിനെ പിന്തുണച്ച് രംഗത്തെത്തിയ മഹുവ കങ്കണയുടെ വിഷയത്തില്‍ എന്തുതരം പ്രതികരണമാണ് നടത്തുക എന്ന ചോദ്യത്തിനാണ് എല്ലാ പൊട്ടത്തരങ്ങള്‍ക്കുമൊപ്പം താന്‍ നില്‍ക്കേണ്ടതുണ്ടോ എന്ന് മഹുവ പ്രതികരിച്ചത്.

ശരിയായ ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാര്‍ക്കും വേണ്ടി സംസാരിക്കാനാണ് തന്നെ തെരഞ്ഞെടുത്തതെന്നും കങ്കണയുടെ പൊട്ടത്തരങ്ങള്‍ ന്യായീകരിക്കുന്ന പണി സംഘികളുടേതാണെന്നും അവരത് ചെയ്തുകൊള്ളുമെന്നും മഹുവ പറഞ്ഞു.

അതേസമയം, കങ്കണയുടെ, ‘1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്’ എന്ന പരാമര്‍ശമായിരുന്നു അടുത്തിടെ വിവാദമായത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കവെയായിരുന്നു പരാമര്‍ശം. ഇതിനു പിന്നാലെ കങ്കണയുടെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്‌കാരിക പ്രവർത്തകരുമടക്കം പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News