കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ ശക്തമായ പ്രതിഷേധം

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ ശക്തമായ പ്രതിഷേധം. രാജ്യത്തിന് സ്വാതന്ത്യം ലഭിച്ചത് 2014 ല്‍ ആണെന്നും 1947 ല്‍ ലഭിച്ചത് ഭിക്ഷയാണെന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു.

ഇതിന് പുറകെ മഹാത്മാ ഗാന്ധിക്കെതിരെയും ആരോപണവുമായി നടി രംഗത്തെത്തിയതോടെയാണ് പ്രതിഷേധം തെരുവിലേക്ക് പടര്‍ന്നത്. മഹാത്മാഗാന്ധിയുടെ അഹിംസാ മാര്‍ഗം ഇന്ത്യയ്ക്കു നേടിത്തന്നത് സ്വാതന്ത്ര്യമായിരുന്നില്ലെന്നും ഭിക്ഷയായിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു.

ഒരാള്‍ തന്റെ ഒരു കവിളത്തടിച്ചാല്‍ മറുകരണം കാണിച്ചു കൊടുക്കണമെന്നു പഠിപ്പിച്ച ഗാന്ധിജിയാണോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും കങ്കണ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു.

‘നിങ്ങള്‍ ഗാന്ധിയെ ആരാധിക്കുന്നോ, അതോ നേതാജിയെ അനുകൂലിക്കുന്നോ? നിങ്ങള്‍ക്ക് രണ്ടുപേരെയും ഒരു പോലെ അംഗീകരിക്കാന്‍ പറ്റില്ല. അതുകൊണ്ട് തീരുമാനിക്കൂ’ എന്ന ശീര്‍ഷകത്തിലുള്ള പഴയ പത്ര റിപ്പോര്‍ട്ടും കങ്കണ പങ്കുവച്ചു.

മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്‌റു, മുഹമ്മദ് അലി ജിന്ന എന്നിവരുടെ നേതൃത്വത്തില്‍ നേതാജിയെ കുടുക്കാന്‍ ബ്രിട്ടിഷുകാരുമായി കരാറുണ്ടാക്കിയെന്നു വാദിക്കുന്ന പത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കങ്കണയുടെ വിമര്‍ശനം.

നേരത്തെ  ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കങ്കണ രംഗത്തെത്തിയിരുന്നു. ഇന്ത്യയെന്നത് അടിമപ്പേര് ആണ് എന്നും നടി കുറ്റപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News