രാജസ്ഥാൻ ബിജെപി എംഎല്‍എക്കെതിരെ 10 മാസത്തിനിടെ രണ്ടാം പീഡനക്കേസ്

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ രാജസ്ഥാനിലെ ബിജെപി എം എൽ എയ്‌ക്കെതിരെ കേസെടുത്തു. ഗോഗുണ്ട മണ്ഡലത്തിലെ ജനപ്രതിനിധിയായ പ്രതാപ് ഭീലിനെതിരേയാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 10 മാസത്തിനിടെ ഭീലിനെതിരേ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ പീഡന കേസാണിത്. ജോലി തരപ്പെടുത്താമെന്ന് ഉറപ്പുനല്‍കിയ ശേഷം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പ്രതാപ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. അംബമാത പൊലീസ് സൂപ്രണ്ടിനാണ് യുവതി പരാതി നല്‍കിയത്.

അതേസമയം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മറ്റൊരു യുവതിയുടെ പരാതിയില്‍ കഴിഞ്ഞ മാര്‍ച്ചിലും എംഎല്‍എക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. ജോലി അന്വേഷിച്ചെത്തിയ ശേഷം എംഎല്‍എ നിരന്തരം ഫോണില്‍ വിളിക്കുകയും വീട്ടിലെത്തി പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു യുവതിയുടെ പരാതി. ഈ കേസില്‍ സി ഐ ഡി അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News