ഐഎസ്എൽ എട്ടാം സീസണ് നാളെ കിക്കോഫ്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ 8–ാം സീസണിന് നാളെ തുടക്കമാകും.രാത്രി 7.30ന് കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ മത്സരത്തോടെയാണ് ആദ്യ മത്സരം ആരംഭിക്കുക.

എല്ലാ മത്സരങ്ങളുടെയും വേദി ഗോവയാണ്. ഐഎസ്എല്ലിൽ ഇത്തവണയും കപ്പും ഷീൽഡുമുണ്ട്. പ്രാഥമിക ഘട്ടത്തിൽ പോയിന്റ് നിലയിൽ ഒന്നാമതെത്തുന്ന ടീമിനാണ് ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡ്.

ഇവർക്ക് ഏഷ്യയിലെ മുൻനിര ക്ലബ് പോരാട്ടമായ എഎഫ്സി ചാംപ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കളിക്കാം. ഐഎസ്എൽ ഫൈനലിൽ ജേതാക്കളാകുന്ന ടീമിനു വൻകരയിലെ രണ്ടാം നിര ക്ലബ് പോരാട്ടമായ എഎഫ്സി കപ്പിന്റെ യോഗ്യതാറൗണ്ട് കളിക്കാം. ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്സി തന്നെയാണ് കഴിഞ്ഞ വട്ടം ഐഎസ്എൽ ജേതാക്കളായതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News