സമരത്തിൽ പങ്കെടുത്തവർക്ക്‌ നറുക്കിട്ട്‌ സമ്മാനം; ഇത് കോൺഗ്രസിന്റെ ‘സെമികേഡർ’ മാതൃക’

സമരത്തിൽ പങ്കെടുത്തതിന്‌ സമ്മാനം നൽകി കോൺഗ്രസിന്റെ ‘സെമികേഡർമാതൃക’. സമരത്തിൽ പങ്കെടുത്തവർക്ക്‌ പെട്രോളും ഗ്യാസ്‌സിലിണ്ടറും സമ്മാനമായി നൽകി കോഴിക്കോട്ട് പെരുവയൽ ബ്ലോക്ക്‌ കമ്മിറ്റിയാണ്‌ ‘സെമികേഡർപാർടിക്ക്‌ പുതുമാതൃക’ സൃഷ്‌ടിച്ചത്‌. കെപിസിസി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സമരത്തിനായിരുന്നു സമ്മാനം നൽകുമെന്നറിയിച്ച്‌ പ്രവർത്തകരെ സംഘടിപ്പിച്ചത്‌.

പ്രതിഷേധസമരത്തിൽ പങ്കെടുക്കുന്ന പുരുഷന്മാരിൽ നിന്നും നറുക്കിട്ട്‌ രണ്ടുപേർക്ക്‌ അഞ്ചുലിറ്റർ പെട്രോൾ സമ്മാനം, സ്‌ത്രീകളിൽ ഒരാൾക്ക്‌ ഗ്യാസ്‌ സിലിണ്ടർ എന്നായിരുന്നു വാഗ്‌ദാനം. പോസ്‌റ്റടിച്ച്‌ ഇക്കാര്യം പ്രചരിപ്പിച്ചിരുന്നു. വ്യാഴം രാവിലെ പെരുമണ്ണ കൃഷിഭവന്‌ മുന്നിലായിരുന്നു ‘സമ്മാനസമരം’ അരങ്ങേറിയത്‌.

നറുക്കിൽ കെ അഹമ്മദ്‌, ഇബ്രാഹിംകുഞ്ഞ്‌, ബിന്ദുഎന്നിവർക്കും സമ്മാനവും പ്രഖ്യാപിച്ചു. സമരം ഉദ്‌ഘാടനം ചെയ്‌ത കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്താണ്‌ നറുക്കെടുത്ത്‌ സമ്മനാർഹരെ പ്രഖ്യാപിച്ചത്‌. സമരത്തിന്‌ ആളെക്കൂട്ടാനാണ്‌ നറുക്കെടുപ്പും സമ്മാനവും പ്രഖ്യാപിച്ചതെന്ന്‌ ഡിസിസി മുൻ ജനറൽ സെക്രട്ടറി ദിനേശ്‌ പെരുമണ്ണ പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ എ ഷിയാലി അധ്യക്ഷനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News