മിന്നിക്കാനൊരുങ്ങി ചെന്നൈയിൻ എഫ്സി; തകർപ്പൻ സ്ക്വാഡ് ഇങ്ങനെ

ഇന്ത്യൻ സൂപ്പർലീ​ഗ് ( ഐ എസ് എൽ) എട്ടാം സീസണിന് തയ്യാറെടുക്കുന്ന ചെന്നൈയിൻ എഫ്സിയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. ആറ് വിദേശതാരങ്ങളടങ്ങുന്ന 30 അം​ഗ സ്ക്വാഡിനെയാണ് പരിശീലകൻ ബോസി‍ഡർ ബാൻഡോവിച്ച് തിരഞ്ഞെടുത്തത്.

വരുന്ന ചൊവ്വാഴ്ച (23.11.2021) ഹൈദരാബാദിനെതിരെയാണ് ചെന്നൈയിന്റെ ആദ്യ മത്സരം.

പോളണ്ടിന്റെ ലൂക്കാസ് ​ഗീക്കിവാസ്, ഏരിയൽ ബോറിസിയൂക്ക്, ബ്രസീലിന്റെ റാഫേൽ ക്രിവെല്ലെറോ, ഹം​ഗറിയുടെ വ്ലാഡിമിർ കോമാൻ, മോണ്ടിനെഗ്രോയുടെ സ്ലാവ്കോ ഡാംജനോവിച്ച്, കിർ​ഗസ്ഥാന്റെ മിർലാൻ മുർസയേവ് എന്നിവരാണ് സ്ക്വാഡിലെ വിദേശികൾ.

ഇന്ത്യൻ മധ്യനിര താരം അനിരുദ്ധ് ഥാപയെ കഴിഞ്ഞ ദിവസം ക്ലബ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. മലയാളി സൂപ്പർതാരം ജോബി ജസ്റ്റിനും ഇക്കുറി ചെന്നൈയിന്റെ ഭാ​ഗമാണ്.

വിശാൽ കെയ്ത്ത്, ദേബ്ജിത് മജുംദാർ, സലാം രഞ്ജൻ സിങ്, നാരായൺ ദാസ്, ദീപക്ക് ദേവ്റാനി, ലാലിയൻസുല ചാങ്തെ, എഡ്വിൻ വൻസ്പോൾ, ജർമൻപ്രീത് സിങ്,റഹീം അലി, റീ​ഗൻ സിങ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ഇക്കുറി ചെന്നൈ സ്ക്വാ‍ഡിലുണ്ട്. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലാണ് ചെന്നൈയിൻ എഫ്‌സി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News