ഞുണങ്ങാറിലെ താൽക്കാലിക പാലം നിർമാണം; രണ്ട് മാതൃകകൾ പരിഗണനയിലുണ്ടന്ന് സർക്കാർ ഹൈക്കോടതിയിൽ

ശബരിമലയിലെ ഞുണങ്ങാറിൽ താൽക്കാലിക പാലം നിർമിക്കുന്നതിന് രണ്ട് മാതൃകകൾ പരിഗണനയിലുണ്ടന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഏതു വേണം എന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു.

അതേസമയം, തീരുമാനമെടുത്ത് നിർമാണം ആരംഭിക്കാൻ കോടതി നിർദേശിച്ചു. ബെയ് ലി പാലം നിർമ്മാണം ഏറ്റെടുക്കാനാവില്ലന്ന് കരസേന അറിയിച്ചതിനെ തുടർന്നാണ് സർക്കാരിൻ്റെ ബദൽ നടപടി. പിഡബ്ള്യുഡി
ബ്രിഡ്ജ് ഡിവിഷൻ്റെ നേതൃത്തിലാണ് നിർമാണം നടക്കുക.

മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചുപോയതിനെ തുടർന്ന് വീണ്ടും ഒരു താല്‍ക്കാലിക പാലം വേണമെന്നുമുള്ള സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി.ജി. അജിത് കുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

ഗുണനിലവാരം ഉറപ്പാക്കിയുള്ള ശര്‍ക്കരയാണ് അപ്പം അരവണ നിര്‍മ്മാണത്തിനായി സന്നിധാനത്തേക്ക് അയയ്ക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന് കീ‍ഴില്‍ ശക്തമായ പരിശോധന നടത്തിവരുന്നുണ്ട്.

എന്നാൽ കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് 2019 – 2020 കാലഘട്ടത്തിലെ ശര്‍ക്കര ഉപയോഗിക്കാന്‍ ക‍ഴിയാതിരുന്നതിനെത്തുടര്‍ന്ന് അവ ലേലം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ 2020 – 2021 കാലഘട്ടത്തിലെ ശര്‍ക്കരയാണ് അപ്പം അരവണ നിര്‍മ്മാണത്തിനുപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ശബരിമലയിൽ പ്രസാദം നിർമ്മാണത്തിന് ഹലാൽ സർട്ടിഫിക്കേഷനുള്ള ശർക്കര ഉപയോഗിക്കുന്നു എന്ന് ആരോപിച്ചുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ശർക്കര സംഭരിച്ചിട്ടില്ലന്നും, ഉപയോഗിക്കുന്നില്ലന്നും ദേവസ്വംബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News