‘ഈ പ്രതികരണത്തില്‍ അതിയായ സന്തോഷം’; ശൈലജ ടീച്ചര്‍ക്ക് നന്ദിയറിയിച്ച് സൂര്യ

സൂര്യ നായകനായി എത്തിയ ജയ് ഭീമ്‌ന് മലയാളത്തില്‍ ഉള്‍പ്പെടെ മികച്ച പ്രതികരണമാണ് ലഭിച്ചത്.ഇപ്പോഴിതാ ജയ് ഭീം കണ്ട് അഭിനന്ദനം പങ്കുവെച്ച കെ.ക.ശൈലജ ടീച്ചറിന് നന്ദിയറിയിച്ചിരിക്കുകയാണ് നടൻ സൂര്യ.

‘മാറ്റങ്ങള്‍ക്കുള്ള പ്രചോദനമാണ് ജയ് ഭീം. സമൂഹത്തിലെ വ്യവസ്ഥാപിതമായ അക്രമത്തെയും, സാമൂഹിക വിവേചനത്തെയും കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളുടെ ആധികാരികമായ അവതരണം. മികച്ച പ്രകടനങ്ങള്‍. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍’, ഇങ്ങനെയായിരുന്നു ശൈലജ ടീച്ചറുടെ ട്വീറ്റ്. ഇങ്ങനെയൊരു പ്രതികരണം ലഭിച്ചതില്‍ അതിയായ സന്തോഷമെന്ന് സൂര്യ ട്വീറ്റ് പങ്കുവെച്ച് കുറിച്ചു.

‘ഇങ്ങനെയൊരു പ്രതികരണം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ വളരെയധികം ബഹുമാനിക്കുന്നു. ജയ് ഭീം ടീമിന്റെ പേരില്‍ ഒരുപാട് നന്ദി’, സൂര്യ കുറിച്ചു.

സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം ആരുടേയും ഉള്ളുലക്കും. മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രത്തിനാധാരം. 1993ല്‍ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഇരുള ഗോത്രവര്‍ക്കാര്‍ക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ. ചിത്രം നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലെത്തിയത്.

ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ്. ലിജോമോള്‍ ജോസ്, പ്രകാശ് രാജ്, രജിഷ വിജയന്‍, മണികണ്ഠന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here