പ്രശസ്ത അമേരിക്കന്‍ റാപ്പ് ഗായകന്‍ യങ് ഡോള്‍ഫ് വെടിയേറ്റ് മരിച്ചു

അമേരിക്കന്‍ റാപ്പ് ഗായകന്‍ യങ് ഡോള്‍ഫ് വെടിയേറ്റ് മരിച്ചു. മുപ്പത്തിയാറ് വയസായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദേശമായ മിംഫിസിലെ ഒരു കുക്കിഷോപ്പില്‍ വച്ചാണ് സംഭവം എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, റാപ്പ് ഗായകനെ വെടിവച്ചയാളെ പൊലീസ് പിടികൂടിയെന്നും ഇയാളുടെ വിവരങ്ങള്‍ ഒന്നും പൊലീസ് പുറത്തുവിട്ടില്ലെന്നുമാണ് വിവരം. മിംഫിസ് വിമാനതാവളത്തിന് സമീപം ഉള്ള കുക്കിഷോപ്പില്‍ വച്ചായിരുന്നു സംഭവം. യങ് ഡോള്‍ഫിന്റെ കാര്‍ സംഭവസ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് യങ് ഡോള്‍ഫ് സ്വദേശമായ മിംഫിസില്‍ എത്തിയത്. ക്യാന്‍സര്‍ രോഗബാധിതയായ തന്റെ ബന്ധുവിനെ സന്ദര്‍ശിക്കാനും, താങ്ക്‌സ് ഗിവിംഗ് ഡേ ഡിന്നറില്‍ പങ്കെടുക്കാനുമായിരുന്നു ഈ സന്ദര്‍ശനം. തിങ്കളാഴ്ചയും ഇതേ കുക്കിഷോപ്പില്‍ ഡോള്‍ഫ് സന്ദര്‍ശനം നടത്തിയിരുന്നു.

ഇദ്ദേഹത്തിന്റെ ബന്ധുവായ മരീനോ മെയേര്‍സിനെ ഉദ്ധരിച്ച് പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്, ഡോള്‍ഫ് കടയിലേക്ക് കയറിയ ഉടന്‍ അദ്ദേഹത്തെ ചിലര്‍ വളയുകയും, വെടിവയ്ക്കുകയും ചെയ്തുവെന്നാണ്. കഴിഞ്ഞ തവണ ഈ കട സന്ദര്‍ശിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ ഒരു പ്രമോഷന്‍ വീഡിയോ കടയുടെ നടത്തിപ്പുകാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അമേരിക്കന്‍ ഹിപ്പ് ഹോപ്പ് കമ്യൂണിറ്റിയില്‍ ഏറെ പ്രശസ്തനാണ് യങ് ഡോള്‍ഫ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here