എയർ ഇന്ത്യ എക്സ്പ്രസും, എയർഏഷ്യ ഇന്ത്യയും ലയിപ്പിക്കാനൊരുങ്ങി ടാറ്റ സൺസ്

ബജറ്റ് എയർലൈൻ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും, എയർഏഷ്യ ഇന്ത്യയും ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റാ. ഇരുകമ്പനികളും ചേർത്ത് ഒറ്റ വ്യോമയാന കമ്പനി ആക്കാൻ ആണ് ടാറ്റയുടെ പദ്ധതി.

എയർ ഇന്ത്യ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറക്ക് ഇരു കമ്പനികളുടെയും ലയനം ഉണ്ടായേക്കും.

എയർ ഇന്ത്യ ടാറ്റ വാങ്ങിയതോടെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും ടാറ്റയുടെ ഭാഗമായി മാറിയിരുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസും ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഏഷ്യ ഇന്ത്യയും പരസ്പരം ലയിപ്പിച്ച ഒറ്റ വ്യോമയാന കമ്പനിയാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായാണ് സൂചന.

അതേസമയം, എയർ ഏഷ്യ ഇന്ത്യയിൽ ടാറ്റയ്ക്ക് 84 ശതമാനം ഓഹരി പങ്കാളിത്തം ആണ് ഉള്ളത്. ഒറ്റ കമ്പനി ആകുന്നതോടെ ജീവനക്കാരുടെ പുനർവിന്യാസവും സർവീസുകളുടെ ക്രമീകരണവും നടപ്പാക്കുന്നത് വഴി പരമാവധി വരുമാനം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.

എന്നാൽ നിലവിൽ കടുത്ത സാമ്പത്തിക നഷ്ടത്തിലാണ് ഏഷ്യ ഇന്ത്യ പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മാത്രം നഷ്ടം 1532 കോടി രൂപയാണ്. എയർ ഇന്ത്യ എക്സ്പ്രസിന് കഴിഞ്ഞ സാമ്പത്തിക വർഷം 500 കോടി രൂപ ലാഭമുണ്ടാക്കാൻ സാധിച്ചിരുന്നു.പ്രധാനമായും അറബ് രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് മലയാളികളായ പ്രവാസികൾക്കടക്കം ഏറെ സഹായകരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News