
ജര്‍മനിയില്‍ ജനിച്ച് വളര്‍ന്ന റീകെ തുര്‍ക്കിയുടെ പതാക കെട്ടിയ സൈക്കിളില്‍ യൂറോപ്പ് മുഴുവന്‍ ചുറ്റുകയാണ്. വംശീയതയ്ക്കും ഇസ്ലാമോഫോബിയയ്ക്കുമെതിരെ ജനങ്ങളെ ബോധവാന്മാരാക്കാനും തുര്‍ക്കി സംസ്‌കാരത്തെ പരിചയപ്പെടുത്താനുമാണ് റീകെ കരാക പാക് എന്നയാള്‍ കഴിഞ്ഞ 15 മാസത്തോളമായി സൈക്കിളില്‍ യൂറോപ്പ് ചുറ്റുന്നത്.
സൈക്കിളില്‍ 10,000 കിലോമീറ്റര്‍ സഞ്ചരിച്ച 47കാരനായ റീകെ ഇപ്പോള്‍ തുര്‍ക്കിയില്‍ എത്തിയിട്ടുണ്ട്. ജര്‍മനിയിലെ കൊളോഗ്നെയില്‍ നിന്ന് ആരംഭിച്ച് മൂണിക്ക്, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, സെര്‍ബിയ, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ സഞ്ചരിച്ച ശേഷമാണ് റീകെ തുര്‍ക്കിയിലെത്തിയത്.
തുര്‍ക്കി ജനതയ്ക്കും മുസ്ലിങ്ങള്‍ക്കുമെതിരെ യൂറോപ്പില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും അവരോടുള്ള വംശീയ, ഇസ്ലാമോഫോബിക് പെരുമാറ്റവും എതിര്‍ക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. രാജ്യത്തെ മാധ്യമങ്ങള്‍ തുര്‍ക്കി പൗരന്മാരെയും മുസ്ലിങ്ങളെയും പക്ഷപാതപരവും തെറ്റായതുമായ രീതിയിലാണ് ചിത്രീകരിക്കുന്നതെന്ന് റീകെ പറയുന്നു.
ട്രക്കിങ്ങിന്റേയോ ലോങ്ങ് റൈഡിന്റേയോ യാതൊരു മുന്‍ അനുഭവവും തനിക്ക് ഇല്ലെന്നും മണിക്കൂറുകളോളം തുടര്‍ച്ചയായി സൈക്കിള്‍ ഓടിക്കുന്നത് വെല്ലുവിളിയായിരുന്നെന്നും എന്നാല്‍ എല്ലാത്തിനേക്കാളുമുപരി യാത്രയിലൂടെ നല്‍കാനുദ്ദേശിച്ച സന്ദേശമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എങ്കിലും തങ്ങള്‍ക്ക് ജര്‍മനിയില്‍ വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും തുര്‍ക്കിയില്‍ നിന്നും ഇനി മംഗോളിയയിലേയ്ക്കാണ് പോകുന്നതെന്നും ഇദ്ദേഹം പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here