ചായയ്‌ക്കൊപ്പം ക്രിസ്പി ഓട്സ് കട്‌ലറ്റ് ആയാലോ ?

ഓട്‌സ് ഉണ്ടോ വീട്ടില്‍ ? എന്നാല്‍ ഓട്‌സ്‌കൊണ്ട് ഒരു കിടിലന്‍ കട്‌ലറ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് ഓട്‌സ് കട്‌ലറ്റ്.

നല്ല ക്രിസ്പി ആയിട്ടുള്ള കിടിലന്‍ ഓട്‌സ് കട്‌ലറ്റ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍

ഓട്‌സ്
ഉരുളക്കിഴങ്ങ്
ക്യാരറ്റ്
ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി
ഉപ്പ്
മുളകുപൊടി
മസാല പൊടി
പനീര്‍

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ചെടുത്ത ശേഷം അത് നന്നായി പൊടിച്ചുവയ്ക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ച ക്യാരറ്റും ചേര്‍ക്കാം. വലിയൊരു ബൗളിലേക്ക് ഇവ പകര്‍ന്ന ശേഷം ഇതിലേക്ക് റോസ്റ്റഡ് ഓട്സ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ്, ഉപ്പ്, മുളകുപൊടി, മസാല പൊടി എന്നിവ ചേര്‍ക്കാം. ഒപ്പം തന്നെ കുനുകുനു ആക്കിയെടുത്ത അല്‍പം പനീറും ചേര്‍ക്കാം.

എല്ലാം നന്നായി കുഴച്ച് യോജിപ്പിച്ച ശേഷം ഉരുളകളാക്കി എടുത്ത് കയ്യില്‍ പരത്തി കട്ലറ്റിന്റെ പരുവത്തിലാക്കിയെടുക്കാം. ഓവനിലാണ് കട്ലറ്റ് കുക്ക് ചെയ്തെടുക്കേണ്ടത്.

ഒരു സ്പൂണ്‍ ഓയില്‍ മാത്രം ഇതിന് ഉപയോഗിച്ചാല്‍ മതി. ഓവന്‍ 200 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിവയ്ക്കാം. ബേക്കിംഗ് ട്രേയില്‍ എണ്ണ പുരട്ടിയ ശേഷം കട്ലറ്റുകള്‍ വയ്ക്കാം. 20 മിനുറ്റ് കൊണ്ട് നല്ല കിടിലന്‍ കട്ലറ്റ് തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News