കെ റെയിൽ ഭാവിയിലേക്കുള്ള പദ്ധതി, വികസനപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും ; മന്ത്രി വി അബ്ദുൽ റഹ്മാൻ

കെ റെയിൽ ഭാവിയിലേക്കുള്ള പദ്ധതി ഉള്ള പദ്ധതിയാണെന്നും ഉപേക്ഷിക്കാൻ കേരള സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും വികസനപ്രവർത്തനങ്ങളുമായി മുന്നോട്ട് തന്നെ പോകുമെന്നും റെയിൽവെ വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്മാൻ.

നിലവിലെ റെയിൽവേ ലൈനുകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കെ റെയിൽ ഉണ്ടാക്കുന്നില്ല, നിർമാണത്തിനായി നദികളിൽ നിന്നും നീക്കം ചെയ്യുന്ന മണ്ണ് ഉപയോഗിക്കുമെന്നും അഞ്ച് വർഷത്തിനകം പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന് പുറത്ത് നിന്നാണ് നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ കൊണ്ട് വരുന്നത്.

അതേസമയം, ഗ്യാരണ്ടി നില്ക്കാൻ കേന്ദ്രം വിസമ്മതിച്ചതിനെത്തുടർന്ന് സംസ്ഥാനം തന്നെ അത് ഏറ്റെടുത്ത് മുന്നോട്ട് പോകുകയായിരുന്നുവെന്നും പദ്ധതി യാഥാർഥ്യമാകാൻ കേന്ദ്രത്തിൻ്റെയും പിന്തുണ ഉണ്ട്, ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട എല്ലാ തടസം നീങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ കേരളത്തിൽ വികസനം നടപ്പാക്കില്ല എന്ന നിലപാട് ആണ് പ്രതിപക്ഷത്തിന് ഉള്ളത്. എതിർക്കുന്നവർ അവിടെ നിൽക്കുകയേ ഉള്ളൂ, വികസന പ്രവർത്തനവുമായി മുന്നോട്ട് തന്നെ പോകും കേരളത്തിൻ്റെ വികസന കാര്യങ്ങളിൽ ഒന്നിച്ച് നിൽക്കണം എന്ന് പ്രതിപക്ഷത്തിനോട് അഭ്യർത്ഥിക്കുന്നു, പ്രതിപക്ഷം നടത്തുന്ന നീക്കങ്ങൾക്ക് എതിരെ ജനങ്ങൾ നേരിട്ട് രംഗത്ത് എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News