ചിത്രകാരന്‍ കെ എ ഫ്രാന്‍സിസിനും ശില്‍പ്പി ജി രഘുവിനും കേരള ലളിത കലാ അക്കാദമിയുടെ ചിത്ര, ശില്‍പ്പ കലാ രംഗത്തെ ഫെല്ലോഷിപ്പുകള്‍

കേരള ലളിത കലാ അക്കാദമിയുടെ ചിത്ര, ശില്‍പ്പ കലാ രംഗത്തെ ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.

ചിത്രകാരന്‍ കെ എ ഫ്രാന്‍സിസിനും ശില്‍പ്പി ജി രഘുവിനുമാണ് ഫെല്ലോഷിപ്പുകള്‍. 75,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് ഫെല്ലോഷിപ്പ്.

മലയാള മനോരമ ആഴ്ചപ്പതിപ്പിന്‍റെ പത്രാധിപരായ കെ എ ഫ്രാന്‍സിസ്, ലളിതാ കലാ അക്കാദമി പ്രസിഡന്‍റായും കേരള ചിത്രകലാ പരിഷത്ത് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള അവാര്‍ഡും ലളിത കലാ അക്കാദമിയുടെ പ്രകൃതി ചിത്രത്തിനുള്ള സ്വര്‍ണ പതക്കവും ലളിത കലാ പുരസ്കാരവും ഫ്രാന്‍സിസിന് ലഭിച്ചിട്ടുണ്ട്.

ന്യൂസ് പേപ്പര്‍ ലേ ഔട്ട് ഡിസൈന്‍ മലയാളത്തിന് ആദ്യമായി നേടിക്കൊടുത്തതും ഫ്രാന്‍സിസാണ്. ദ എസ്സന്‍സ് ഓഫ് ഓം ഉള്‍പ്പെടെ 20 ഓളം പുസ്തകങ്ങളുടെ രചയിതാവാണ് ഫ്രാന്‍സിസ്.

ശില്പി ജി രഘു തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്നും ശില്പകലയിൽ ബിരുദം നേടി. ദ്രാവീഡിയനും ആഫ്രിക്കനുമായ മുഖസാമ്യമുള്ള മനുഷ്യ മുഖങ്ങളാണ് അദ്ദേഹത്തിന്റെ ശില്പങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇന്ത്യൻ വില്ലേജ് കാഴ്ചകളാണ് കൂടുതലായും ജി രഘുവിന്റെ ശില്പങ്ങളിൽ വിഷയങ്ങളാവാറുള്ളത്. 1978-ലും 1988-ലും അദ്ദേഹത്തിന് ഭാരത് ഭവൻ സംഘടിപ്പിച്ച ‘കണ്ടമ്പററി ഇന്ത്യൻ ആർട്ട് ബിനാലെ’ അവാർഡ് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News