വാടകഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി നടി പ്രീതി സിന്റ

ബോളിവുഡ് നടി പ്രീതി സിന്റയ്ക്കും ഭര്‍ത്താവ് ജീന്‍ ഗൂഡനൗവിനും ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. ജിയ സിന്റ ഗൂഡനൗ, ജയ് സിന്റെ ഗൂഡനൗ എന്നാണ് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.

വാടകഗര്‍ഭപാത്രത്തിലൂടെയാണ് ദമ്പതികള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. താരം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഈ വിവരം പങ്കുവയ്ക്കുന്നതില്‍ താന്‍ ആവേശഭരിതയാണെന്നും പ്രീതി കുറിച്ചു.

2016 ലാണ് അമേരിക്കന്‍ സ്വദേശിയായ ജീന്‍ ഗൂഡനൗവിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം താല്‍ക്കാലികമായി ഒരു ഇടവേളയെടുത്തുവെങ്കിലും വൈകാതെ പ്രീതി അഭിനയത്തിലേക്ക് മടങ്ങി വന്നിരുന്നു. ദില്‍സേ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News