രാത്രിയില്‍ സുഖകരമായ ഉറക്കം ലഭിക്കണോ? എങ്കില്‍ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ

രാത്രിയില്‍ സുഖകരമായി ഉറങ്ങുക എന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ കുറേ ആളുകള്‍ക്ക് അത് സാധിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. പല കാരണങ്ങള്‍ കൊണ്ടും രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കാത്തവര്‍ നിരവധിയാണ്.

ഇത്തരത്തില്‍ രാത്രിയില്‍ ഉറക്കം നഷ്ടപ്പെട്ടവര്‍ രാത്രിയില്‍ ഒന്ന് ഉറങ്ങിക്കിട്ടാനായി പല വിദ്യകളും പയറ്റി നോക്കാറുണ്ട് എന്നതാണ് സത്യാവസ്ഥ. അത്തരത്തില്‍ വിഷമിക്കുന്നവരോട് ഒരു കാര്യം പറയട്ടേ…

ചുവടെ പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ രാത്രിയില്‍ നിങ്ങള്‍ക്ക് സുഖമായി ഉറങ്ങാന്‍ സാധിക്കും. പക്ഷേ സ്ഥിരമായി ഇക്കാര്യങ്ങള്‍ പിന്തുടരണം എന്ന് മാത്രം.

മദ്യപിക്കരുത്

മദ്യം ഉറക്ക പാറ്റേണുകളെ മാറ്റിമറിക്കും. മദ്യപിക്കുന്നതിലൂടെ പെട്ടെന്ന് ഉറങ്ങാൻ കഴിയുമായിരിക്കും. പക്ഷേ, നല്ല ഉറക്കം ലഭിക്കില്ല. അമിതമായ മദ്യപാനം ഉറക്കത്തെ അകറ്റിനിര്‍ത്തും

വൈകീട്ട് മൂന്നു മണിക്കുശേഷം അമിത ഭക്ഷണം വേണ്ട, രാത്രിയിൽ ലഘുഭക്ഷണം മതി

ദിവസത്തിന്റെ ആദ്യപാതത്തിൽ വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒരാൾക്ക് ദിവസം മുഴുവൻ എനർജി നൽകും. ഉച്ചയ്ക്കുശേഷം അമിതമായി ഭക്ഷണം കഴിക്കരുത്. രാത്രിയിലെ ഭക്ഷണം ലഘുവായിരിക്കണം, കാരണം വലിയ അളവിൽ ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും.

കഫീന്റെ ഉപയോഗം കുറയ്ക്കുക

ഉറങ്ങാൻ പ്രേരിപ്പിക്കുന്ന തലച്ചോറിലെ ചില രാസവസ്തുക്കളുടെ ഉൽപാദനത്തെ തടസ്സപ്പെടുത്തി കഫീൻ നമ്മെ ജാഗരൂകരാക്കും. അതിനാൽ രാത്രിയിൽ ചായ, കാപ്പി എന്നിവ കഴിവതും കുടിക്കാതിരിക്കുക.

എരിവുള്ളതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണം ഒഴിവാക്കുക

മസാലയും കൊഴുപ്പും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News