ത്രിപുരയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ബിജെപിയുടെ വർഗീയാക്രമണം; പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ

ത്രിപുരയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അരങ്ങേറുന്ന ബിജെപിയുടെ വർഗീയാക്രമണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. ത്രിപുരയിൽ നടക്കുന്ന തീവ്ര ഹിന്ദു സംഘടനകളുടെ അഴിഞ്ഞാട്ടത്തിനെതിരെ ഡിവൈഎഫ്ഐ അഗർത്തലയിൽ യുവജനറാലി നടത്തി. ന്യൂനപക്ഷ വേട്ടക്കെതിരെ ആയിരക്കണക്കിന് ആളുകളാണ് യുവജനറാലിയിൽ പങ്കെടുത്തത്. ത്രിപുരയിൽ തീവ്രഹിന്ദുത്വ സംഘടകളുടെ നേതൃത്വത്തിൽ മത ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയാണ് ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമാക്കുന്നത്.

ജനാധിപത്യത്തെ സംരക്ഷിക്കുക, വർഗീയതയെ തുരത്തുക എന്നീ മുദ്രാവാക്യം ഉയർത്തി പിടിച്ചാണ് പ്രതിഷേധം. രാജ്യവ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായി അഗർത്തലയിൽ യുവജനറാലി സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഡിവൈഎഫ്ഐ നടത്തിയ യുവജന റാലിയിൽ പങ്കാളികളായത്.
ബിജെപിക്കെതിരെ രാജ്യവ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ കാമ്പയിനും നടത്തുന്നുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് തീവ്രഹിന്ദു സംഘടനകള്‍ ത്രിപുരയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിട്ടിരുന്നു.

നേരത്തെ സിപിഐഎം പ്രവർത്തകർക്ക് നേരെയും ഓഫീസുകൾക്ക് നേരെയും ബിജെപി അക്രമം അരങ്ങേറിയിരുന്നു. അതേസമയം ത്രിപുരയിലെ വർഗീയ അക്രമങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്നവരെ വേട്ടയാടുന്ന സമീപനമാണ് ത്രിപുര സർക്കാരിന്റേത്. മാധ്യമപ്രവർത്തകർ ഉൾപ്പെടെ 102 പേർക്കെതിരെയാണ് ത്രിപുര സർക്കാർ യുഎപിഎ ചുമത്തിയത്. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കരുതെന്ന് നിർദേശിച്ച സുപ്രീംകോടതി കഴിഞ്ഞ ദിവസം ത്രിപുര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here