ഫാദർ ജോസ് ചിറ്റിലപ്പിള്ളിയുടെ ജീവിത സംഭാവനകളെ ഓർത്തെടുക്കാനായി പുസ്തകം ഒരുങ്ങുന്നു

ഫാദർ ജോസ് ചിറ്റിലപ്പിള്ളിയുടെ ജീവിത സംഭാവനകളെ ഓർത്തെടുക്കാനായി സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഒരു പുസ്തകം തയ്യാറാക്കുകയാണ്. ” ഫാദർ ജോസ് ചിറ്റിലപ്പിള്ളി:വിമോചനാത്മക ആത്മീയതയുടെ ജീവിത വഴികൾ ” എന്ന പുസ്തകമാണ് തയ്യാറാകുന്നത്.

പുസ്തക പ്രസിദ്ധീകരണ സമിതിക്കു വേണ്ടി പ്രൊഫ. എ എ ബേബി, പ്രൊഫ.എം എന്‍ സുധാകരന്‍, പി എസ് ഇക്ബാല്‍,എന്‍ രാജന്‍, ചെറിയാന്‍ ഇ ജോര്‍ജ്, ഇ ഡി ഡേവീസ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

ഏതാണ്ട് ഒന്നര ദശകമായി കഠിനമായ രോഗപീഡകളാൽ കഴിയുകയാണ് ഫാദർ ജോസ് ചിറ്റിലപ്പിള്ളി. തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലെ വിദ്യാർഥിയായ കാലം മുതൽ അദ്ദേഹത്തിലെ ചിന്തയുടെയും പ്രവൃത്തിയുടെയും സവിശേഷമായ ആത്മീയ സൗന്ദര്യം കേരളം തിരിച്ചറിഞ്ഞു.

ഇടതുപക്ഷ വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹത്തിന്റെ വളർച്ച. തൃശ്ശൂർ സെന്‍റ് തോമസ് കോളേജിലെ ചെയർമാനായിരുന്നു ജോസ് ചിറ്റിലപ്പിള്ളി.പുരോഹിതവൃത്തിയിൽ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ട് തന്നെ അദ്ദേഹം സാക്ഷരതാ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ബീഹാറിൽ പോലും സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

നിരവധി പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്‍റെ മനസ്സ് വ്യാപിച്ചു. പക്ഷേ അത് ഏറെക്കാലം നീണ്ടു നിന്നില്ല. തലച്ചോറിനെ ബാധിച്ച ക്യാൻസർ ആ കർമ്മ ശ്രേഷ്ഠനെ ഏറെക്കുറെ നിശ്ചലമാക്കി. ഇപ്പോൾ സുഹൃത്തുക്കളും സഹപ്രവർത്തകരും സഭാ അധ്യക്ഷനും എല്ലാവരും ചേർന്ന് അദ്ദേഹത്തിൻറെ ജീവിത സംഭാവനകളെ ഓർത്തെടുത്ത് രേഖപ്പെടുത്താൻ ശ്രമിക്കുകയാണ്.

ജനുവരി 30 ന് ” ഫാദർ ജോസ് ചിറ്റിലപ്പിള്ളി:വിമോചനാത്മക ആത്മീയതയുടെ ജീവിത വഴികൾ ” എന്ന പുസ്തകം പ്രസിദ്ധീകരിക്കാനാണ് സംഘാടകര്‍ ആലോചിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News