മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്‌

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്‌. ജലനിരപ്പ്‌ 140.9 അടിയായതോടെ തമിഴ്‌നാട്‌ ഇന്നലെ രാത്രി രണ്ട്‌ ഷട്ടറുകള്‍ അടച്ചു. നിലവില്‍ 140.85 അടിയാണ് ജലനിരപ്പ്.

3,4 നമ്പര്‍ ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ 752 ഘനയടി വെള്ളം തുറന്നുവിടുന്നുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവുണ്ട്‌.

ജലനിരപ്പ്‌ 2399.5 അടിയായാണ്‌ ഉയര്‍ന്നത്‌. നിലവില്‍ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക്‌ ഒഴുക്കുന്നുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News