
സംസ്ഥാനത്ത് 2022 ഏപ്രിലിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് കെ എസ് ഇ ബി. നടക്കാനിരിക്കുന്ന താരിഫ് നിർണയം മുന്നിൽ കണ്ടാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്.
നിരക്കിന്‍റെ കാര്യത്തിൽ കെഎസ്ഇബി നൽകുന്ന ശുപാർശയിൻമേൽ റെഗുലേറ്ററി കമ്മീഷൻ പൊതു ഹിയറിംഗ് നടത്തി മാത്രമെ തീരുമാനം എടുക്കുകയുള്ളുവെന്നും കെഎസ്ഇബി വിശദീകരിച്ചു.
സംസ്ഥാനത്ത് 2022 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ അത്തരത്തിൽ ഒരു തീരുമാനം നിലവിൽ കൈകൊണ്ടിട്ടില്ലെന്ന് കെഎസ്ഇബി അറിയിച്ചു. മറിച്ച് പ്രചരിക്കുന്നവ വസ്തുതാവിരുദ്ധമാണ്.
റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്ത ഭേദഗതി പ്രകാരം ലഭിക്കേണ്ട വർധന മാത്രമാണ് സാധാരണ കെഎസ്ഇബി ശുപാർശ ചെയ്യാറുള്ളത്. ശുപാർശയുടെ അടിസ്ഥാനത്തിൽ പൊതു ഹിയറിംഗ് നടത്തി ജുഡീഷ്യൽ പ്രക്രിയ പ്രകാരമാണ് നിരക്ക് വർദ്ധനവിന് അംഗീകാരമാകുക. അതുകൊണ്ട് തന്നെ നിലവിൽ പ്രചരിക്കുന്ന വാർത്തകൾ നടക്കാനിരിക്കുന്ന താരിഫ് നിർണയ പ്രക്രിയ മുന്നിൽ കണ്ടുകൊണ്ടുള്ള ഊഹാപോഹങ്ങൾ മാത്രമാണെന്നും കെഎസ്ഇബി വിശദീകരിച്ചു.
2021 ഡിസംബർ 25 ഓടെ മാത്രമാകും കെഎസ്ഇബിയുടെ ശുപാർശ റെഗുലേറ്ററി കമ്മീഷന് മുന്നിൽ നൽകുകയെന്നും കെഎസ്ഇബി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here