ഇന്ത്യ – ന്യൂസീലൻഡ് രണ്ടാം ട്വന്റി ട്വന്റി ഇന്ന്

ഇന്ത്യ -ന്യൂസീലൻഡ് രണ്ടാം ട്വന്റി ട്വന്റി ഇന്ന്. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ന് റാഞ്ചിയിൽ നടക്കുന്ന രണ്ടാമത്തെ ടി20യും കൂടി വിജയിക്കാനായാൽ ടി20 പരമ്പര നേടാനാകും.

കഴിഞ്ഞ കളിയിൽ അവസാന ഓവറിലായിരുന്നു ഇന്ത്യൻ വിജയം.കഴിഞ്ഞ കളിയിൽ ന്യൂസീലൻഡ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു പക്ഷേ 15-ാം ഓവർ കഴിയും വരെ അനായാസ വിജയം നേടുമെന്നാണ് എല്ലാ ആരാധകരും കരുതിയിരുന്നത്. എന്നാൽ അവസാന ഓവർ വരെ നീണ്ട കളിയുടെ സമ്മർദത്തെ ഇന്ത്യ പന്തിലൂടെ അതിജീവിച്ച് വിജയലക്ഷ്യത്തിലെത്തി.

രാഹുൽ ദ്രാവിഡ് കോച്ചായും രോഹിത് ശർമ്മ ക്യാപ്റ്റനായുമെത്തിയ ശേഷമുള്ള ആദ്യ മത്സരവും വിജയവുമായിരുന്നിത്. വിരാട് കോലി പിന്മാറിയതോടെയാണ് ടി 20 മത്സരങ്ങളിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ നയിക്കാനെത്തിയത്. മൂന്നാം ടി20 21ന് കൊൽക്കത്തയിലാണ് നടക്കുക. പിന്നീട് ടെസ്റ്റ് മത്സരങ്ങളാണ് നടക്കാനുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here