കര്‍ഷക വിജയം; ഐതിഹാസിക സമരത്തിന്റെ വിജയമാണിതെന്ന് എ വിജയരാഘവൻ

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനേറ്റ തിരിച്ചടിയെക്കുറിച്ച് സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്ന് പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്.

ഐതിഹാസിക സമരത്തിന്റെ വിജയമാണിതെന്ന് സി പി ഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. ഒരു വർഷത്തിലേറെ നീണ്ട നിന്ന സമരം ഇന്ത്യയിലെ പുരോഗമന വാദികൾ പിന്തുണച്ചു.

ജനകീയ ഐക്യത്തിന്റെ വിജയമാണിതെന്നും എ വിജയരാഘവൻ പറഞ്ഞു. പാർലമെന്റിലെ അംഗ ബലം കൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്താൻ ആകില്ലെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

കാർഷിക കരിനിയമങ്ങൾക്കെതിരെ രാജ്യത്തെ പൊരുതുന്ന ജനത നേടിയ വിജയമാണിത്.ധനമുതലാളിത്തത്തിന്റെ താൽപര്യങ്ങളെ സംരക്ഷിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തുകയും സാധാരണ ജനങ്ങളെ മറന്നുകൊണ്ടുമുള്ള കേന്ദ്രനിലപാടിനെതിരായ വിജയം കൂടിയാണിത്‌.

രാജ്യത്തിന്‌ പുറത്ത്‌ സാർവ്വദേശീയ തലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ച സമരമാണ്‌ ഇത്‌. രാജ്യത്തിന്റെ സമരപോരാട്ടങ്ങളുടെ ചരിത്രത്തിൽ ആവേശകരമായ മുന്നേറ്റത്തിന്റെ വഴിതുറക്കുന്ന ഒന്നുകൂടിയാണ്‌ ഈ സമര വിജയമെന്ന്‌ എ വിജയരാഘവൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here