സമരം ചെയ്യുന്നവരെയും അവരെ പിന്തുണച്ചവരെയും ദേശവിരുദ്ധരായി മുദ്രകുത്തിയതിനും കിരാത മുറകൾ പ്രയോഗിച്ചതിനും മോദി മാപ്പു പറയേണ്ടിവരും:ജോൺ ബ്രിട്ടാസ് എം പി.

സമരം നയിച്ച മനുഷ്യരെ….
തോൽക്കില്ലെന്ന് ഉറപ്പിച്ച പോരാളികളെ…..നിരുപാധിക പിന്തുണ നൽകിയവരെ ..ഇത് നിങ്ങളുടെ ദിവസം എന്ന് കർഷകസമരവിജയത്തെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി.

 വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തത്സമയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് മോദി അറിയിച്ചത്.അതിജീവനത്തിനായി കർഷകർ രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം മഞ്ഞും മഴയും വെയിലും കടന്ന് ഒരു വർഷക്കാലമായി തുടരുകയായിരുന്നു.വിവാദമായ മൂന്ന് കാര്‍ഷിക നിമയങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നത് വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ആണെങ്കിലും ജനങ്ങൾക്ക് മുൻപിൽ മുട്ട് മടക്കേണ്ടി വന്നു എന്ന സത്യം അംഗീകരിച്ചേ മതിയാകു എന്ന് ജോൺ ബ്രിട്ടാസ് എം പി കുറിച്ചു .സമരം ചെയ്യുന്നവരെയും അവരെ പിന്തുണച്ചവരെയും ദേശവിരുദ്ധരായി മുദ്രകുത്തിയതിനും കിരാത മുറകൾ പ്രയോഗിച്ചതിനും മോദി മാപ്പു പറയേണ്ടിവരും . കുറച്ചു നാൾ മുൻപ് വരെ കേന്ദ്രസർക്കാർ മുഖം തിരിച്ച്‌ നിന്ന കര്ഷകസമരവും പെഗാസസും ഇന്നെവിടെ എത്തിനിൽക്കുന്നു എന്ന് നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ എന്നും ജോൺ ബ്രിട്ടാസ്.

കുറിപ്പിന്റെ പൂർണ്ണ രൂപം

സമരം നയിച്ച മനുഷ്യരെ….
തോൽക്കില്ലെന്ന് ഉറപ്പിച്ച പോരാളികളെ…..നിരുപാധിക പിന്തുണ നൽകിയവരെ ..ഇത് നിങ്ങളുടെ ദിവസം!

രാജ്യത്തോട് ഒന്നടങ്കം ആണ് പ്രധാനമന്ത്രി മോദി ക്ഷമചോദിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്ന് അപേക്ഷിക്കുന്നത്.ഞാൻ എന്ന ഒറ്റവാക്കിൽ ഒരു ജനാധിപത്യരാജ്യത്തെ ഒതുക്കാൻ കഴിയില്ല എന്ന് വീണ്ടും നമ്മൾ തെളിയിച്ചിരിക്കുന്നു.

അന്താരാഷ്ട്ര വാണിജ്യകരാറുകളും കോർപറേറ്റ് അനുകൂല കാർഷിക നയങ്ങളും കർഷകരെ ദോഷകരമായി ബാധിച്ചു. ആയിരക്കണക്കിന് കർഷകർ സാമ്പത്തിക പ്രയാസങ്ങൾ കാരണം ആത്‌മഹത്യ ചെയ്യുന്ന അവസ്ഥ വന്നു. അന്നം തരുന്നവരെ പിൻകാലുകൊണ്ടു തൊഴിച്ചു .

അതിജീവനത്തിനായി കർഷകർ രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം മഞ്ഞും മഴയും വെയിലും കടന്ന് ഒരു വർഷക്കാലമായി തുടരുകയായിരുന്നു.വിവാദമായ മൂന്ന് കാര്‍ഷിക നിമയങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നത് വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ആണെങ്കിലും ജനങ്ങൾക്ക് മുൻപിൽ മുട്ട് മടക്കേണ്ടി വന്നു എന്ന സത്യം അംഗീകരിച്ചേ മതിയാകു.

സമരം ചെയ്യുന്നവരെയും അവരെ പിന്തുണച്ചവരെയും ദേശവിരുദ്ധരായി മുദ്രകുത്തിയതിനും കിരാത മുറകൾ പ്രയോഗിച്ചതിനും മോദി മാപ്പു പറയേണ്ടിവരും . കുറച്ചു നാൾ മുൻപ് വരെ കേന്ദ്രസർക്കാർ മുഖം തിരിച്ച്‌ നിന്ന കര്ഷകസമരവും പെഗാസസും ഇന്നെവിടെ എത്തിനിൽക്കുന്നു എന്ന് നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News