മോദി സർക്കാരിന് വൈകിയ വേളയിൽ സ്വബോധം ഉണ്ടായതിൽ സന്തോഷിക്കുന്നു: ജോണ്‍ ബ്രിട്ടാസ് എം പി

മോദിയുടെ ധാര്‍ഷ്ട്യത്തിന് ലഭിച്ച മറുപടിയാണ് കര്‍ഷകരുടെ വിജയമെന്ന്  ജോണ്‍ ബ്രിട്ടാസ് എം പി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണിതെന്നും ജോണ്‍ ബ്രിട്ടാസ് എം പി .

“ഞാനാണ് എല്ലാം കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന സന്ദേശം ജനങ്ങൾക്ക് നൽകിയ മോദി സർക്കാരിന് വൈകിയ വേളയിൽ ഒരു സ്വബോധം ഉണ്ടായതിൽ സന്തോഷിക്കുന്നു.കാരണം ഒരു വർഷക്കാലമായി പ്രക്ഷോഭം നടത്തുന്ന കർഷകരുടെ വലിയൊരു വിജയമാണ് ഇന്ന് നമ്മൾ കണ്ടത്.കര്ഷകര്ക്കൊപ്പം നിന്ന രാഷ്ട്രീയ ശക്തികളുടെ വിജയം കൂടിയാണ് ഇത്.മാത്രമല്ല നരേന്ദ്രമോഡി ഒരു കാര്യം തീരുമാനിച്ചു അതുമായി മുന്നോട്ടു പോകും ഒരു അണുവിട പോലും വ്യതിചലിക്കില്ല എന്നുള്ള രീതിയിൽ പ്രചാരണം നടത്തി കൊണ്ടിരുന്ന ബിജെപി അംഗങ്ങൾക്കും ബിജെപി പ്രചാരകർക്കും ഇതൊരു പുനര്ചിന്തനത്തിനുള്ള സമയമാണ്.

ഇന്ത്യ പോലൊരു രാജ്യത്ത് നിയമങ്ങളും തീരുമാനങ്ങളും അടിച്ചേൽപ്പിക്കാൻ കഴിയില്ലഎന്ന് ഒരിക്കൽ കൂടി അടിവരയിടുകയാണ്.ഇപ്പോൾ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭീതിയിലാണ് ഈ കാർഷികനിയമങ്ങൾ പിൻവലിച്ചത് എങ്കിൽപോലും രാജ്യവ്യാപകമായ പ്രക്ഷോഭം അതിന്റെ പാരമ്യത്തിൽ എത്തിയപ്പൊൾ സ്വാഭാവികമായിട്ടും കേന്ദ്ര സർക്കാരിന് പിടിച്ച്‌ നില്ക്കാൻ കഴിയാത്തതിന്റെ വെപ്രാളമായി കൂടി ഇതിനെ കാണണം.

ലോകമെമ്പാടുമുള്ള ജനങ്ങൾ പ്രക്ഷോഭം നടത്തിയ കർഷകരെ ചേർത്ത് പിടിച്ചപ്പോൾ കേന്ദ്രസർക്കാർ ആകട്ടെ അതി ഹീനമായ തരത്തിൽ അന്വേഷണ ഏജൻസികളെയും പൊലീസിനെയും ഉപയോഗിച്ചുകൊണ്ട് അടിച്ചമർത്തൽ നടത്തി.ഇതിനെല്ലാം എതിരേയുണ്ടായ പ്രഹരമായാണ് നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത്”എന്ന് ജോൺ ബ്രിട്ടാസ് കൈരളി ന്യൂസിനോട് പറഞ്ഞു.

3 കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇന്ന് രാവിലെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ ശക്തമായിട്ടുള്ള രണ്ടു വിഷയങ്ങളോടും -കർഷക സമരത്തോടും ,പെഗാസസ് വിഷയത്തോടും-മുഖം തിരിച്ച നിന്ന കേന്ദ്ര സർക്കാരിന്  ഇപ്പോൾ രണ്ടു വിഷയങ്ങളിലും പിൻവാങ്ങേണ്ടി വന്നു എന്നുള്ളത് ഇന്ത്യൻ ജനാധിപത്യത്തിന്റെ സർഗ്ഗാത്മകമായി കൂടി കാണേണ്ടതുണ്ട് എന്നും ജോൺ ബ്രിട്ടാസ് എം പി

പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാവും. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.

കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്‍മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News