കർഷകർ മോദിയെ പാഠം പഠിപ്പിച്ചു; സിപിഐഎം

കാർഷിക കരി നിയമങ്ങൾക്കെതിരായ ഐതിഹാസിക പോരാട്ടത്തിൽ അണിചേർന്ന ലക്ഷക്കണക്കിന്ന്‌ കർഷകരെ അഭിനന്ദിച്ച്‌ സിപിഐഎം. ഏകാധിപത്യം ഇവിടെ നടപ്പില്ല എന്ന പാഠം കർഷകർ മോദിയെ പഠിപ്പിച്ചു. സമരത്തിനിടയിൽ രക്തസാക്ഷികളായവർക്ക്‌ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും സിപിഐ എം വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന കർഷക സമരത്തിന്റെ വിജയമാണ്‌ നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം. നരേന്ദ്രമോദി സർക്കാരിന്റെ എല്ലാ ഹീന തന്ത്രങ്ങളേയും അതിജീവിച്ചാണ്‌ മൂന്ന്‌ നിയമങ്ങളും പിൻവലിക്കാനുള്ള തീരുമാനം കർഷകർ എടുപ്പിച്ചത്‌.

ബില്ലുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ഭീരുത്വത്തില്‍ നിന്നുണ്ടായതാണെന്നും അല്ലാതെ കര്‍ഷകരുടെ താൽപര്യം സംരക്ഷിക്കാനല്ലെന്നും എളമരം കരീം എം.പി പറഞ്ഞു. ബില്ലുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം തിരഞ്ഞെടുപ്പികള്‍ വലിയ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്. കഴിഞ്ഞ പാര്‍ലമെന്റ്-അസംബ്ലി ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കടുത്ത തിരിച്ചടിയുണ്ടായി. വരാന്‍ പോകുന്ന യുപി, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് ഈ ഒളിച്ചോട്ടം. അല്ലാതെ കര്‍ഷകരുടെ താൽപര്യം സംരക്ഷിക്കാനല്ലെന്നും എളമരം കരീം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News