കര്‍ഷകര്‍ക്ക് ലഭിച്ച അംഗീകാരം; അമരീന്ദര്‍ സിങ്ങ്

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്. ഗുരുനാനാക്ക് ജയന്തി പുണ്യവേളയില്‍ കര്‍ഷകര്‍ക്ക് ലഭിച്ച അംഗീകാരമാണ് തീരുമാനമെന്നായിരുന്നു അമരീന്ദര്‍ സിങ്ങിന്റെ പ്രതികരണം.

എല്ലാ പഞ്ചാബികളുടേയും ആവശ്യം അംഗീകരിച്ചെന്നും അമരീന്ദര്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരത്തിലാണ്. 800ലധികം പേര്‍ക്ക് സമരത്തിനിടെ ജീവന്‍ നഷ്ടമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News